Thursday November 21st, 2019 - 11:52:pm
topbanner

സിനിമ ചിത്രീകരണത്തിനിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; നടിയെ സംരക്ഷിക്കാന്‍ ശ്രമിച്ച മലയാളി ക്യാമറമാന് മര്‍ദ്ദനം

JB
സിനിമ ചിത്രീകരണത്തിനിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; നടിയെ സംരക്ഷിക്കാന്‍ ശ്രമിച്ച മലയാളി  ക്യാമറമാന് മര്‍ദ്ദനം

താനെയില്‍ വെബ് സീരിസിന്റെ ചിത്രീകരണത്തിനിടെയുണ്ടായ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ സിനിമാ നടിക്കും ക്യാമറമാനും ഉള്‍പ്പെടെ പരിക്കേറ്റു. പ്രശസ്ത ബോളിവുഡ് താരം മഹി ഗില്ലിനെ ആക്രമിക്കാനുള്ള ഗുണ്ടാസംഘത്തിന്റെ നീക്കത്തെ ചെറുക്കുന്നതിനിടിയിലാണ് മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പടെയുള്ള പത്തോളം പേര്‍ക്ക് പരുക്കേറ്റത്. താനെയിലെ മിത്ര റോഡിലെ ഒരു ഫാക്ടറിയില്‍ വെച്ചായിരുന്നു വെബ് സീരിസ് ചിത്രീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാവിലെ ഏഴ് മണിക്കാണ് ഇവര്‍ ഷൂട്ടിങ് ആരംഭിച്ചിരുന്നത്. വൈകീട്ട് നാലുമണിയോടെയായിരുന്നു ചിത്രീകരണത്തിനിടെ നാലംഗഗുണ്ടാ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. മാരകായുധങ്ങളുമായാണ് കുടിച്ച് ലക്കുകെട്ട ഇവര്‍ എത്തിയിരുന്നത്. നടി മഹി ഗില്ലിനെ അക്രമിക്കാനുള്ള ഗുണ്ടാസംഘത്തിന്റെ ശ്രമത്തെ ചെറുക്കുന്നതിനിടെ ക്യാമറമാന്‍ സന്തോഷ് തുണ്ടിയിലിന് നെറ്റിയിലും കൈയിലും പരിക്കേല്‍ക്കുകയായിരുന്നു, സോഷ്യല്‍മീഡിയയിലൂടെയാണ് ഇവര്‍ തങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തെകുറിച്ച് പുറം ലോകത്തെ അറിയിച്ചത്.

ആക്രമണത്തില്‍ വെബ് സീരീസിന്റെ സംവിധായകനായ സോഹം ഷായ്ക്കും നിര്‍മ്മാതാവ് എഎല്‍ടി ബാലാജിക്കും അണിയറപ്രവര്‍ത്തകര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. അനുമതിയില്ലാതെ ഫാക്ടറിയില്‍ ചിത്രീകരണം നടത്തിയെന്ന് പറഞ്ഞാണ് ഇവര്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്ന് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ സംവിധായകനും അണിയറപ്രവര്‍ത്തകരും പറഞ്ഞു. മതിയായ അനുമതി തേടിയ ശേഷമാണ് തങ്ങള്‍ ചിത്രീകരണം തുടങ്ങിയതെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതായും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

Read more topics: gunda attack, in film shooting set,
English summary
gunda attack in film shooting set
topbanner

More News from this section

Subscribe by Email