Monday June 1st, 2020 - 10:42:am

കാസര്‍ഗോഡിന് വേണ്ടി അച്ഛന്‍ ചെയ്യുന്നത് മനഃപൂര്‍വ്വം സംസാരിക്കപ്പെടാതെ പോകുന്നുവെന്ന് ഗോകുല്‍ സുരേഷ്

JB
കാസര്‍ഗോഡിന് വേണ്ടി അച്ഛന്‍ ചെയ്യുന്നത് മനഃപൂര്‍വ്വം സംസാരിക്കപ്പെടാതെ പോകുന്നുവെന്ന് ഗോകുല്‍ സുരേഷ്

കേരളത്തില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസര്‍ഗോഡ് ജില്ലയ്ക്ക് വെന്റിലേറ്റര്‍ നല്‍കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എന്നാല്‍ തന്റെ അച്ഛന്‍ ചെയ്യുന്ന പല നല്ല കാര്യങ്ങളും സംസാരിക്കപ്പെടാതെ പോകുന്നുവെന്നാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഗോകുല്‍ പങ്കുവച്ച കുറിപ്പിന് പിന്തുണയുമായി ഏറെ പേര്‍ രംഗത്തെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''ഈ വസ്തുതകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു!'' എന്നാണ് ഗോകുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കാസര്‍ഗോഡ് ജില്ലയ്ക്കായി ഒരു ആശുപത്രി നിര്‍മ്മിക്കുമെന്ന് അറിയിച്ച് ടാറ്റ ഗ്രൂപ്പും രംഗത്തെത്തി. ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ കാസര്‍ഗോഡ് എത്തുകയും ചെയ്തു. കോവിഡ്-19 രോഗ വ്യാപനം തടയാന്‍ 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ആശുപത്രി നിര്‍മ്മാണത്തിന് സംഘം ജില്ലയിലെത്തിയത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: gokul suresh, suresh gopi,
English summary
gokul suresh talking about suresh gopi
topbanner

More News from this section

Subscribe by Email