Monday August 26th, 2019 - 12:18:am
topbanner
topbanner

പൃഥ്വിരാജിനെയും സൂര്യയെയും വെല്ലുവിളിച്ച് മോഹന്‍ലാല്‍...താരങ്ങള്‍ വെല്ലുവിളി ഏറ്റെടുക്കുമോ?

rajani v
പൃഥ്വിരാജിനെയും സൂര്യയെയും വെല്ലുവിളിച്ച് മോഹന്‍ലാല്‍...താരങ്ങള്‍ വെല്ലുവിളി ഏറ്റെടുക്കുമോ?

ഫിറ്റ്‌നസ് ചലഞ്ച് തരംഗമാകുമ്പോള്‍ സൂര്യയേയും പൃഥ്വിരാജിനേയും വെല്ലുവിളിച്ച് മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. രണ്ട് കയ്യിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ലാലേട്ടന്‍ വെല്ലുവിളിച്ചത്. താരങ്ങള്‍ ലാലേട്ടന്റെ വെല്ലുവിളി ഏറ്റെടുക്കുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ആരാധകര്‍.

വര്‍ക്കൗട്ട് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചുറുചുറുക്കിനെക്കുറിച്ചാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച.

ഒരാഴ്ച മുന്‍പാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.

കോഹ്‌ലി, ഹൃതിക് റോഷന്‍, സൈന നെഹ്വാള്‍ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് സൈനയും ഹൃതിക്കും ഫിറ്റ്‌നസ് വിഡിയോ പങ്കുവച്ചിരുന്നു.

 

Read more topics: fitness, challenge, mohanlal
English summary
fitness challenge mohanlal
topbanner

More News from this section

Subscribe by Email