Sunday April 5th, 2020 - 8:40:am
topbanner

നടി തൃഷയ്ക്കെതിരെ നിര്‍മാതാവ്

JB
 നടി തൃഷയ്ക്കെതിരെ നിര്‍മാതാവ്

നടി തൃഷക്കെതിരെ ആരോപണവുമായി നിര്‍മാതാവ് ടി.ശിവ. തൃഷ അഭിനയിച്ച റിലീസ് ചെയ്യാനിരിക്കുന്ന പരമപഥം വിളയാട്ട് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രതിഫലത്തിന്റെ ഒരു വിഹിതം തിരികെ നല്‍കാനാണ് ചിത്രത്തിന്റെ നിര്‍മാതാവായ ടി.ശിവ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് നിര്‍മാതാവിന്റെ പരാമര്‍ശം. ഈ ചിത്രത്തില്‍ നായക കഥാപാത്രമില്ല അതിനാല്‍ തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

പ്രീ റിലീസിന് മതിയായ കാരണങ്ങളില്ലാതെ വരാതിരുന്നതു പോലെ ഇനിയുള്ള പ്രമോഷന്‍ പരിപാടികള്‍ക്കു വരാതിരുന്നാല്‍ വാങ്ങിയ പ്രതിഫലത്തിന്‍രെ ഒരു ഭാഗം തിരിച്ചു തരേണ്ടി വരുമെന്നും ശിവ മുന്നറിയിപ്പ് നല്‍കി. ഇത് എല്ലാ താരങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 18 നാണ് പരമപഥം വിളയാട്ട് റിലീസ് ചെയ്യുന്നത്.

 

Read more topics: film producer, actress trisha,
English summary
film producer against actress trisha
topbanner

More News from this section

Subscribe by Email