Wednesday April 8th, 2020 - 1:29:am
topbanner

കോവിഡ് 19 ബോധവത്കരണ വീഡിയോയുമായി ഫെഫ്ക്ക

JB
കോവിഡ് 19 ബോധവത്കരണ വീഡിയോയുമായി ഫെഫ്ക്ക

സഹോദരയിടുടെ മകളുടെ വിവാഹം കൂടാന്‍ വിദേശത്തുനിന്ന് നാട്ടിലെത്തിയതായിരുന്നു സദാനന്ദന്‍. എന്നാല്‍ ഈ കോവിഡ് 19 കാലത്ത് വിവാഹത്തിനുപോകാതെ സ്വയം ക്വാറന്റൈനില്‍ കഴിയാനായിരുന്നു സദാനന്ദന്റെ തീരുമാനം. ഏറെ വിഷമമുണ്ടെങ്കിലും മൊബൈലില്‍ വീഡിയോ കോള്‍ വിളിച്ച് അനന്തരവള്‍ക്ക് ആശംസ നേരുന്നു സദാനന്ദന്‍. ഫെഫ്കയും ഫെഫ്ക്കയും പരസ്യചിത്രസംവിധായകരുടെ കൂട്ടായ്മയായ IAM ഉം ചേര്‍ന്ന് തയ്യാറാക്കിയ കോവിഡ് 19 ബോധവത്കരണ വീഡിയോയിലാണ് സദാനന്ദന്റെ ഉദ്യമം ചിത്രീകരിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമൂഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി വിദേശത്തുനിന്ന് എത്തുന്നവര്‍ സ്വയം ക്വാറന്റൈനില്‍ കഴിയേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുകയാണ് ഈ വീഡിയോയില്‍ ചെയ്തിരിക്കുന്നത്. ഫെഫ്ക്കയുടെ കൂട്ടായ്മയില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ വീഡിയോയാണിത്.

ഇതില്‍ സദാനന്ദനായി വേഷമിട്ടിരിക്കുന്നത് ജോണി ആന്റണിയാണ്. ഒപ്പം മഞ്ജു വാര്യരുടെ വിവരണവുമുണ്ട്. ചലച്ചിത്രസംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഫെഫ്ക്ക ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

 

Read more topics: covid 19, fefka, video,
English summary
fefka video for covid 19 advise
topbanner

More News from this section

Subscribe by Email