Thursday December 12th, 2019 - 7:21:am
topbanner

മൂഡില്ലെന്നു പറഞ്ഞ് കാരവനിൽ വിശ്രമിക്കുന്നത് മണിക്കൂറുകളോളം; താരങ്ങളുടെ ധാർഷ്ഠ്യം ഇനി അംഗീകരിക്കില്ലെന്ന് ഫെഫ്ക

NewsDesk
മൂഡില്ലെന്നു പറഞ്ഞ് കാരവനിൽ വിശ്രമിക്കുന്നത് മണിക്കൂറുകളോളം; താരങ്ങളുടെ ധാർഷ്ഠ്യം ഇനി അംഗീകരിക്കില്ലെന്ന് ഫെഫ്ക

കൊച്ചി: താരങ്ങളുടെ ധാര്‍ഷ്ട്യം സിനിമാ സെറ്റില്‍ ഇനി അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി അണിയറ പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക.കാരവനില്‍ വിശ്രമിക്കുന്ന താരത്തിനായി മണിക്കൂറോളം ഇനി സഹസംവിധായകര്‍ കാത്ത് നില്‍ക്കില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.ഫെഫ്കയുടെ നിലപാട് താരസംഘടനയായ അമ്മയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.താരത്തിനുള്ള ചായയുമായി ‌പോലും അണിയറ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറോളമാണ് കാരവന് പുറത്ത് നില്‍ക്കേണ്ടി വരുന്നത്.മൂഡില്ലെന്ന് പറഞ്ഞ് താരങ്ങള്‍ കാരവനില്‍ കയറി മണിക്കൂറോളം വിശ്രമിക്കുന്നതും അംഗീകരക്കാനാവില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: fefka, b unnikrishnan, actors,
English summary
fefka against actors
topbanner

More News from this section

Subscribe by Email