Tuesday March 31st, 2020 - 9:49:pm
topbanner

ബിജെപിയ്ക്ക് തിരിച്ചടി നല്‍കാന്‍ വിജയ് രാഷ്ട്രീയത്തിലേക്കെത്തും ; സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ ആഹ്വാനം

suji
ബിജെപിയ്ക്ക് തിരിച്ചടി നല്‍കാന്‍ വിജയ് രാഷ്ട്രീയത്തിലേക്കെത്തും ; സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ ആഹ്വാനം

ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം വലിയ ചര്‍ച്ചയാണ്. രണ്ടു ദിവസം പരിശോധിച്ചിട്ടും വിജയ് യുടെ വീട്ടില്‍ നിന്ന് ഒന്നും ആദായ നികുതി വകുപ്പിന് കണ്ടെത്താനായില്ല. ഇതോടെ തങ്ങളുടെ താരം കള്ളത്തരത്തിനില്ലെന്ന് ഇവര്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുറേ കാലമായി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നു. 2018 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിനെ നടത്തിയ പരാമര്‍ശം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നുമായിരുന്നു വിജയ്‌യുടെ പ്രസ്താവന. മകന്റെ രാഷ്ട്രീയ വരവിനെ കുറിച്ച് അച്ഛനും നിര്‍മ്മാതാവുമായ എസ് എ ചന്ദ്രശേഖറും പറഞ്ഞിരുന്നു.

Read more topics: fans , vijay ,politica entry ,bjp
English summary
fans demand vijay politica entry
topbanner

More News from this section

Subscribe by Email