Thursday June 4th, 2020 - 8:56:am

വീട്ടില്‍ തന്നെയിരിക്കാന്‍ പറഞ്ഞ് അമിതാഭ് ബച്ചനും, മമ്മൂട്ടിയും,ലാലേട്ടനും,രജനീകാന്തും; ഫാമിലി റിലീസ് ചെയ്തു

JB
 വീട്ടില്‍ തന്നെയിരിക്കാന്‍ പറഞ്ഞ്  അമിതാഭ് ബച്ചനും, മമ്മൂട്ടിയും,ലാലേട്ടനും,രജനീകാന്തും; ഫാമിലി റിലീസ് ചെയ്തു

ലോകം മുഴുവന്‍ കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാട്ടം നയിക്കുകയാണ്. അതിനെ സഹായിച്ചു കൊണ്ട് കുറച്ചു അഭിനേതാക്കള്‍ ചേര്‍ന്ന് കൊവിഡ് ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുകയാണ്.ഫാമിലി എന്നാണ് ഈ ചെറുചിത്രത്തിന്റെ പേര്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, ആലിയ ബട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെല്ലാം പങ്കാളികളാണ്. ഈ ചിത്രത്തിന്റെ ആശയവും സംവിധാനവും പ്രസൂണ്‍ പാണ്ഡെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീട്ടില്‍ തന്നെയിരിക്കുക, സാമൂഹ്യ അകലം പാലിക്കുക, നിര്‍ദേശങ്ങള്‍ പാലിക്കുക എന്ന കാര്യങ്ങളൊക്കെ ചിത്രം പറയുന്നു. ഇന്ന് രാത്രി ഒമ്പത് മണിക്ക് സോണി നെറ്റ്വര്‍ക്കില്‍ ഷോര്‍ട്ട് ഫിലിമിന്റെ പ്രീമിയര്‍ നടന്നു.സോണി നെറ്റ്വര്‍ക്കും കല്യാണ്‍ ജ്വല്ലേഴ്സും ചേര്‍ന്നാണ് ഈ ഉദ്യമത്തിന് പിന്നില്‍. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഒരു ലക്ഷം ടെലിവിഷന്‍ രംഗത്ത് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 100000 തൊഴിലാളികളുടെ കുടുംബങ്ങളില്‍ മാസം റേഷന്‍ നല്‍കാന്‍ ഇരു കമ്പനികളും ചേര്‍ന്ന് തീരുമാനിച്ചിരുന്നു.

 

English summary
family short film released
topbanner

More News from this section

Subscribe by Email