Wednesday November 20th, 2019 - 12:04:pm
topbanner

ഫഹദ് ഫാസിലിന്റെ ട്രാന്‍സ് ക്രിസ്മസിന് എത്തില്ല

JB
ഫഹദ് ഫാസിലിന്റെ  ട്രാന്‍സ് ക്രിസ്മസിന് എത്തില്ല

അന്‍വര്‍ റഷീദ്-ഫഹദ് കൂട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സ് ക്രിസ്മസ് റിലീസില്‍ നിന്ന് മാറ്റി. ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിലാണ് ട്രാന്‍സിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകേണ്ടതിനാലാണ് സിനിമ 2020ലേക്ക് മാറ്റിയതെന്നറിയുന്നു. ഫെബ്രുവരിയിലായിരിക്കും റിലീസ് എന്നാണ് സൂചന. രണ്ട് വര്‍ഷത്തോളമായി ചിത്രീകരിക്കുന്ന ട്രാന്‍സില്‍ നായകന്‍ ഫഹദ് ഫാസിനൊപ്പം വന്‍ താരനിരയാണ് ഉള്ളത്. ബിഗ് ബജറ്റ് ചിത്രമായ ട്രാന്‍സ് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. അഞ്ച് സുന്ദരികള്‍ സീരീസിലെ ആമി എന്ന ചെറുസിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ട്രാന്‍സ്. നവാഗതനായ വിന്‍സന്റ് വടക്കന്‍ ആണ് ട്രാന്‍സിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം നസ്രിയാ നസീം ഫഹദിനൊപ്പം അഭിനയിക്കുന്ന സിനിമയുമാണ് ട്രാന്‍സ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൈക്കഡലിക് അന്തരീക്ഷത്തില്‍ ഫഹദ് ഫാസില്‍ കഥാപാത്രം നില്‍ക്കുന്ന ഗെറ്റപ്പിലായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക്. ഫഹദിന്റെ കഥാപാത്രത്തെ സംബന്ധിച്ചോ പ്രമേയത്തെക്കുറിച്ചോ സൂചനകള്‍ പുറത്തുവിടാതെയായിരുന്നു ചിത്രീകരണം. കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമായാണ് സിനിമ ചിത്രീകരിച്ചത്.

Read more topics: fahad, film trance, release pospond,
English summary
fahad film trance release pospond
topbanner

More News from this section

Subscribe by Email