Friday April 3rd, 2020 - 4:32:pm
topbanner

'ആ യുറേക്കാ നിമിഷം ഏതൊരു സംവിധായകന്റെ സ്വപ്നം പോലെ'; വാഴ്ത്തിപ്പാടി സംവിധായകര്‍

NewsDesk
'ആ യുറേക്കാ നിമിഷം ഏതൊരു സംവിധായകന്റെ സ്വപ്നം പോലെ'; വാഴ്ത്തിപ്പാടി സംവിധായകര്‍

ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ആദ്യ പകുതിയില്‍ അതിഗംഭീരമായി ഒരുക്കിയിരിക്കുന്ന ചിത്രം അതേ ടെമ്പോ നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്ന വ്യാപകമായ വിമര്‍ശനം ലഭിക്കുന്നുണ്ടെങ്കിലും ഫഹദിന്റെ അത്യുഗ്രന്‍ പ്രകടനം കൊണ്ട് ചിത്രം ആ കുറവ് നികത്തുന്നുണ്ടെന്നും നിരൂപകരും പ്രേക്ഷകരും ചൂണ്ടിക്കാട്ടുന്നു.ചിത്രത്തെ പ്രകീര്‍ത്തിച്ച് നിരവധി സിനിമാസ്വാദകരും ഫഹദ് ആരാധകരുമാണ് രംഗത്തെത്തുന്നത്. സിനിമാ പ്രവര്‍ത്തകരും നടീ നടന്‍മാരും സംവിധായകരുമുള്‍പ്പെടുന്നവര്‍ ചിത്രത്തെ വാഴ്ത്തിപ്പാടി രംഗത്തെത്തുന്നുമുണ്ട്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തെയും ഫഹദിന്റെ പ്രകടനത്തെയും പ്രകീര്‍ത്തിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗീതു മോഹന്‍ദാസ്

ഈ നിമിഷത്തില്‍ ഒരു നടന്‍ പരിപൂര്‍ണ്ണമായി കഥാപാത്രമായി മാറുന്നത് ഞാന്‍ കണ്ടു. അവന്‍ അവനില്‍ തന്നെ കഥാപാത്രത്തെ കണ്ടെത്തുകയായിരുന്നു. ഏതൊരു സംവിധായകന്റെ സ്വപ്നം പോലെ ഒന്ന്, ആ യുറേക്കാ നിമിഷം, ഇനിയുള്ള ചിത്രങ്ങളിലും നിനക്കും നിന്റെ ഭാവി ചിത്രങ്ങളുടെ സംവിധായകര്‍ക്കും ഇത്തരത്തിലുള്ള നിമിഷം സമ്മാനിക്കാന്‍ നിനക്ക് സാധിക്കട്ടെ ഫഹദ്. ഗീതു മോഹന്‍ദാസ് കുറിച്ചു.
നസ്രിയയാണ് നായിക

ചിത്രം കണ്ടിറങ്ങിയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത് ഇന്‍സേന്‍ലി മെസ്‌മെറൈസിങ് ഡിസ്‌പ്ലേ ഓഫ് ആക്ടിങ് ക്രെഡന്‍ഷ്യല്‍സ് എന്നായിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തീയേറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രത്തില്‍ നസ്രിയയാണ് നായികാ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ജോഷ്വ കാള്‍ട്ടന്‍

രണ്ടാം പകുതിയില്‍ കുറച്ചു നേരത്തേക്ക് മാത്രമാണ് നസ്രിയ ചിത്രത്തിലുള്ളത്. നസ്രിയയ്ക്ക് ചിത്രത്തില്‍ വേണ്ടത്ര സ്‌ക്രീന്‍ സ്‌പേസും അഭിനയ ചാരുത പ്രകടമാക്കാനുള്ള അവസരവുമില്ലായിരുന്നുവെന്നാണ് സിനിമാസ്വാദകരുടെ അഭിപ്രായം. ചെമ്പന്‍ വിനോദിനും വിനായകനും ദിലീഷ് പോത്തനുമടക്കം ലഭിച്ച കഥാപാത്രങ്ങളുടെ സ്‌ക്രീന്‍സ്‌പേസ് വളരെ കുറവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മിഥുന്‍ മാനുവല്‍

വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ ഫഹദ് അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതും കാരിക്കേച്ചറായി മാറാവുന്നതുമായിരുന്ന ജോഷ്യ കാള്‍ട്ടന്‍ എന്ന കഥാപാത്രമായി ഫഹദ് ജീവിക്കുകയായിരുന്നുവെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്.

 

Read more topics: fahad fazil, trance,
English summary
fahad fazil trance performance
topbanner

More News from this section

Subscribe by Email