Friday April 3rd, 2020 - 9:17:am
topbanner

ട്രാന്‍സിന്റെ ഗള്‍ഫ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

JB
ട്രാന്‍സിന്റെ ഗള്‍ഫ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ട്രാന്‍സ്' ഫെബ്രുവരി 27ന് ജിസിസിയില്‍ റിലീസ് ചെയ്യും. യു എ ഇ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് റിലീസ്.വിന്‌സന്റ് വടക്കന്‍ രചിച്ച തിരക്കഥയില്‍ ഫഹദ് ഒരു 'ഗോഡ്മാന്‍' വേഷത്തിലാണ് എത്തുന്നത്. നസ്രിയയാണ് നായിക. തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നു. ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, വിനായകന്‍, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്യാമറ അമല്‍ നീരദ്, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി, സംഗീതസംവിധാനം ജാക്ക്‌സണ്‍ വിജയന്‍, പശ്ചാത്തല സംഗീതം. സുഷിന്‍ ശ്യാം. 'ബാംഗ്ലൂര്‍ ഡേയ്‌സ്,' 'പ്രേമം,' 'പറവ' എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ട്രാന്‍സി'നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
fahad fazil trance film gcc release date announced
topbanner

More News from this section

Subscribe by Email