Tuesday July 16th, 2019 - 1:54:pm
topbanner
topbanner

പ്രമുഖ സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി എട്ട് യുവതികള്‍

JB
പ്രമുഖ സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി എട്ട് യുവതികള്‍

പ്രമുഖ സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി എട്ട് യുവതികള്‍. ഹോളിവുഡ് സ്‌ക്രിപ്‌റൈറ്ററും സംവിധായകനുമായ മാക്‌സ് ലാന്‍ഡിസിനെതിരെയാണ് ആരോപണം.

ആദ്യം അയാള്‍ പരസ്യമായി ശരീരത്തെ ജഡ്ജ് ചെയ്യും. പിന്നെ മറ്റു സ്ത്രീകളുടെ ശരീരവുമായി താരതമ്യം ചെയ്യാന്‍ തുടങ്ങും എന്നാണ് യുവതികള്‍ പറയുന്നത്. കുറച്ച് മെലിഞ്ഞാല്‍ കാണാന്‍ കൂടുതല്‍ ഭംഗിയുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭക്ഷണം കഴിക്കുന്നത് വിലക്കും. പട്ടിണി വരെ കിടക്കും. അവശ നിലയില്‍ വരെയാകും. അതിവിദഗ്ധമായാണ് അയാള്‍ വൈകാരികമായി ചൂഷണം ചെയ്യുന്നത്.

ഇതേ വഴി പല യുവതിളോടും കാണിച്ചു. ഇരകളുടെ ആത്മബലം നഷ്ടപ്പെടുത്തി വരുതിയിലാക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ആത്മവിശ്വാസം ഇല്ലാതാകുമ്പോള്‍ ഇയാളുടെ വരുതിയിലാക്കാന്‍ എളുപ്പവുമാണ്. മറ്റുള്ളവര്‍ക്ക് ഈ ഗതി ഉണ്ടാകരുതെന്നാണ് ഈ യുവതികള്‍ പറയുന്നത്.

 

Read more topics: eight women, aganist director,
English summary
eight women aganist director
topbanner

More News from this section

Subscribe by Email