Tuesday October 15th, 2019 - 7:01:am
topbanner

ആ ചോദ്യം ദുല്‍ഖറിന് ഇഷ്ടമായില്ലേ ? എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം ; ദേഷ്യത്തിലുള്ള മറുപടിയിങ്ങനെയായിരുന്നു

suji
ആ ചോദ്യം ദുല്‍ഖറിന് ഇഷ്ടമായില്ലേ ? എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം ; ദേഷ്യത്തിലുള്ള മറുപടിയിങ്ങനെയായിരുന്നു

ദുല്‍ഖറിനെ തേടി നിരവധി ഓഫറുകളാണ് വരുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ സോനം കപൂറിന്റെ നായകനായി എത്തിയ 'ദ സോയ ഫാക്ടര്‍' ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടുന്നുമുണ്ട്.
ഈ വര്‍ഷം ദുല്‍ക്കറിന്‍േറതായി തമിഴില്‍ രണ്ട് ചിത്രമാണ് പ്രഖ്യാപിച്ചത്. ഒന്ന്, കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, മറ്റൊന്ന് 'വാന്‍' എന്നിങ്ങനെയായിരുന്നു. നവാഗതനായ ആര്‍ കാര്‍ത്തിക് സംവിധാനം ചെയ്ത 'വാന്‍' എന്ന ചിത്രത്തെ കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നില്ല. കെനന്യ ഫിലിംസിന്റെ ബാനറില്‍ സെല്‍വകുമാര്‍ നിര്‍മിക്കുന്ന ചിത്രം പാതിവഴിയില്‍ വെച്ച് മുടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദയവുചെയ്ത് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയു ഇത്തരം വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ ചിത്രങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള അപ്‌ഡേറ്റുകളും അനൌണ്‍സ്‌മെന്റുകളും അതതുചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം താന്‍ തന്നെ അറിയിക്കുമെന്നും താരം പറയുന്നു.

 

Read more topics: dulquar,irritated , media question
English summary
dulquar irritated in media question
topbanner

More News from this section

Subscribe by Email