Monday October 21st, 2019 - 3:49:am
topbanner

ജയസൂര്യയുടെ മകന് വേണ്ടി ദുല്‍ഖര്‍ പാടി

JB
ജയസൂര്യയുടെ മകന് വേണ്ടി ദുല്‍ഖര്‍ പാടി

ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ ഒരുക്കുന്ന വെബ് സീരീസ് ഒരു സര്‍ബത്ത് കഥയ്ക്ക് വേണ്ടി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പാടിയ പാട്ട് പുറത്ത് വിട്ടു. ജയസൂര്യയാണ് ഈ വിവരം നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. കാര്യമില്ലാ നേരത്ത് ഇത്തിരി നേരം എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദിയുടെ പുതിയ വെബ് സീരിസായ 'ഒരു സര്‍ബത്ത് കഥ'യില്‍ ടൈറ്റില്‍ ഗാനം ദുല്‍ഖര്‍ സല്‍മാന്‍ പാടുന്നെന്നും. ആദികുട്ടന്റെ സ്വപ്നമായിരുന്നു ഇതെന്നും ജയസൂര്യ കുറിച്ചിരുന്നു. അവന്റെ അപേക്ഷ സ്വീകരിച്ചതിന് ദുല്‍ഖറിന് നന്ദി പറയാനും ജയസൂര്യ പറയാന്‍ മറന്നില്ല. ലയ കൃഷ്ണ രാജ് എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത് കൃഷ്ണ രാജാണ്. അജയ് ഫ്രാന്‍സിസാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

അദ്വൈത് എന്ന ആദി 'ഗുഡ് ഡേ' എന്ന ഹ്രസ്വചിത്രം ഒരുക്കിക്കൊണ്ടാണ് സിനിമാരംഗത്തേക്ക് കടന്ന് വന്നത്. ആദി തന്നെയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചതും സംവിധാനം ചെയ്തതും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരുന്നതുമെല്ലാം. കൂട്ടുകാരായ മൂന്ന് കുട്ടികള്‍ ചെയ്യുന്ന നന്മയായിരുന്നു ഹ്രസ്വചിത്രത്തിന്റെ പ്രമേയം.

ജയസൂര്യയും ഭാര്യ സരിതയും കൂടിയായിരുന്നു ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചിരുന്നത്. അന്ന് ഗുഡ് ഡേ ലോഞ്ച് ചെയ്തിരുന്നതും ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു. മകന്‍ ആദി ദുല്‍ഖറിന്റെ കടുത്ത ആരാധകനാണ്. ഇത് ജയസൂര്യ പലവേദികളും തുറന്ന് പറഞ്ഞിട്ടുമുണ്ട്. പത്താംവയസ്സിലാണ് ആദി ഗുഡ് ഡേ ഒരുക്കിയത്. ഇപ്പോള്‍ തന്റെ പന്ത്രണ്ടാം വയസ്സില്‍ ആദി വെബ് സീരീസും പുറത്തിറക്കാന്‍ ഉള്ള ഒരുക്കത്തിലാണ്.

Read more topics: dulqer, sing for jayasurya son,
English summary
dulqer sing for jayasurya son
topbanner

More News from this section

Subscribe by Email