Wednesday April 8th, 2020 - 8:35:am
topbanner

25 കോടി ക്ലബില്‍ കയറി ദുല്‍ഖര്‍ ചിത്രം വരനെ ആവശ്യമുണ്ട്

JB
25 കോടി ക്ലബില്‍ കയറി ദുല്‍ഖര്‍ ചിത്രം വരനെ ആവശ്യമുണ്ട്

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേ ഫെറര്‍ ഫിലിംസും നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം'വരനെ ആവശ്യമുണ്ട്' 25 കോടി നേട്ടത്തില്‍. വേ ഫെറര്‍ ഫിലിംസ് ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയോടെ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് കുടുംബപ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

 

English summary
dulqer salman film varana avishayamunda in 25 crore club
topbanner

More News from this section

Subscribe by Email