Thursday October 17th, 2019 - 1:37:pm
topbanner

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധായകനാകുന്നു;നിര്‍മ്മാണം ദുല്‍ഖര്‍

JB
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധായകനാകുന്നു;നിര്‍മ്മാണം ദുല്‍ഖര്‍

യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ദിവസങ്ങളായി. പുതുമുഖങ്ങളെ അണിനിരത്തി ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജയും ഈയടുത്ത് നടന്നിരുന്നു. എന്നാല്‍ ദുല്‍ഖര്‍ നിര്‍മ്മിക്കാന്‍ പോകുന്ന രണ്ടാമത്തെ ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധായകന്‍ ആയി അരങ്ങേറുന്ന ഈ ചിത്രത്തില്‍ നായക വേഷത്തില്‍ സുരേഷ് ഗോപിയാണെത്തുന്നതെന്നാണ് വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശോഭന, നസ്രിയ എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ചെന്നൈയില്‍ ചിത്രീകരിക്കാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തില്‍ ദുല്‍ഖറും അതിഥി വേഷത്തില്‍ എത്തുമെന്നും സൂചനയുണ്ട്. ഏറെ കാലത്തിനു ശേഷമാണ് ശോഭന മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ടാകും.

 

Read more topics: dulqer, producer, in suresh gopi, film,
English summary
dulqer producer in suresh gopi film
topbanner

More News from this section

Subscribe by Email