സംവിധായകനായാലും, നിര്മ്മാതാവായാലും നായകനായാലും വിടില്ല എന്ന മട്ടിലാണ് പൃഥ്വിരാജ്. ഒരിക്കല്‍ക്കൂടി പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമായി എത്തുന്ന മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ആദ്യ മേക്കിങ് വീഡിയോ പുറത്തുവന്നപ്പോള്‍ കാണുന്നത് ഇത് തന്നെയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്ന ക്യാമറാമാന്റെ ദൃശ്യത്തോടു കൂടിയാണ് ഡ്രൈവിംഗ് ലൈസന്‍സ് മേക്കിങ് വിഡിയോ ആരംഭിക്കുന്നത്. സിനിമാ തിയേറ്ററില്‍ നായകനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുന്ന ജനത്തിരക്കാണ് ഈ വിഡിയോയില്‍ ദൃശ്യമാവുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ഈ സിനിമയുടെ നിര്‍മ്മാണം. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സഹ നിര്‍മ്മാതാവാണു. സംവിധായകന് ലാലിന്റെ മകന് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ഡിസംബര്‍ 20ന് ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററിലെത്തും.