Friday May 29th, 2020 - 5:28:am

തമിഴ് നടന്‍ ഡോ. സേതുരാമന്റെ മരണം കൊറോണ മൂലമല്ല ; വ്യാജവാര്‍ത്ത വിശ്വസിക്കരുതെന്ന് ഡോ. അശ്വിന്‍ കുമാര്‍

suji
തമിഴ് നടന്‍ ഡോ. സേതുരാമന്റെ മരണം കൊറോണ മൂലമല്ല ; വ്യാജവാര്‍ത്ത വിശ്വസിക്കരുതെന്ന് ഡോ. അശ്വിന്‍ കുമാര്‍

തമിഴ് നടന്‍ ഡോ. സേതുരാമന്റെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും സ്വീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയോടെ ആയിരുന്നു അന്ത്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ നടന്റെ മരണകാരണം കൊറോണയാണെന്ന് പ്രചാരണം നടന്നു. ഇപ്പോഴിതാ ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ഡോക്ടര്‍ അശ്വിന്‍ കുമാര്‍. സേതുരാമനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചാണ് അശ്വിന്റെ കുറിപ്പ്.

20 വര്‍ഷത്തെ സൗഹൃദമാണ് സേതുരാമനുമായി തനിക്കുള്ളതെന്ന് വ്യക്തമാക്കിയ അശ്വിന്‍ ഈ വിയോഗം തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് കുറിച്ചു. കൊറോണ ബാധയെ തുടര്‍ന്നാണ് സേതുരാമന്‍ മരിച്ചത് എന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഹൃദയാഘാതം മൂലമാണ് അദ്ദേഹം വിട പറഞ്ഞതെന്നും അശ്വിന്‍ വ്യക്തമാക്കി.

 

Read more topics: dr seturaman, death,fake, corona
English summary
dr aswin kumar says about acor dr seturaman death
topbanner

More News from this section

Subscribe by Email