Thursday June 20th, 2019 - 11:02:am
topbanner
topbanner

എന്‍റെ ഹൃദയത്തിന്‍റെ രാജകുമാരന്‍ എന്നും സന്തോഷത്തോടെയിരിക്കട്ടെയെന്ന് ദിവ്യാ ഉണ്ണി

RA
എന്‍റെ ഹൃദയത്തിന്‍റെ രാജകുമാരന്‍ എന്നും സന്തോഷത്തോടെയിരിക്കട്ടെയെന്ന് ദിവ്യാ ഉണ്ണി

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ദിവ്യാ ഉണ്ണി വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. ഇടയ്ക്ക് തിരിച്ചുവരവിന് ശ്രമിച്ചിരുന്നുവെങ്കിലും അത് ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. സുധീര്‍ ശേഖറില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് താരം അരുണ്‍ കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ പ്രാണപ്രിയന് വ്യത്യസ്തമായ ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒപ്പം മനോഹരമായ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യ ഉണ്ണിയുടെ വിവാഹവേളയില്‍ പകര്‍ത്തിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

തന്റെ ഹൃദയത്തിന്റെ രാജകുമാരനും തന്നെ എന്നും പുഞ്ചിരിയോടെ നിര്‍ത്തുന്നവനുമായ അരുണ്‍ കുമറിന് പിറന്നാളാശംസ, എന്നും സന്തോഷത്തോടെയിരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും എല്ലാവിധ സന്തോഷങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെയെന്നുമാണ് ദിവ്യ ഉണ്ണി കുറിച്ചിട്ടുള്ളത് താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് അരുണ്‍ കുമാറിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

 

 

English summary
divya unni birthday wishes husband
topbanner

More News from this section

Subscribe by Email