Thursday October 17th, 2019 - 4:07:am
topbanner

'രണ്ട് മാസം ഗര്‍ഭിണിയാണ്; ഇതെന്റെ അവസാന ചിത്രമായിരിക്കും'; മരിക്കുന്നതിന്റെ തലേദിവസം സൗന്ദര്യ സംവിധായകനോട് പറഞ്ഞു

JB
'രണ്ട് മാസം ഗര്‍ഭിണിയാണ്; ഇതെന്റെ അവസാന ചിത്രമായിരിക്കും'; മരിക്കുന്നതിന്റെ തലേദിവസം സൗന്ദര്യ സംവിധായകനോട് പറഞ്ഞു

രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സൗന്ദര്യ. 2004 ല്‍ വിമാന അപകടത്തില്‍ സൗന്ദര്യ വിട പറഞ്ഞു. താര സൗന്ദര്യം വിട പറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സൗന്ദര്യയെ ഓര്‍മിക്കുകയാണ് സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍. തണ്ടഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സൗന്ദര്യയെക്കുറിച്ച് ഉദയകുമാര്‍ വികാരഭരിതനായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തണ്ടഗനിലെ നായിക ദീപ പുതുമുഖ സംവിധായകനായ കെ മഹേന്ദ്രനെ അച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ചടങ്ങില്‍ അതിഥിയായെത്തിയ ഉദയകുമാര്‍ ഇത് ചൂണ്ടിക്കാട്ടിയാണ് സൗന്ദര്യയെക്കുറിച്ച് പരാമര്‍ശിച്ചത്. വേദിയില്‍ സംസാരിക്കുന്നതിനിടെ ദീപ സംവിധായകന്‍ മഹേന്ദ്രയെ അച്ഛന്‍ എന്ന് അഭിസംബോധന ചെയ്തതില്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. ഇതിനൊപ്പം തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് ഉദയകുമാര്‍ സൗന്ദര്യയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്.

തനിക്കൊരു കാര്യം പറയാനുണ്ടെന്ന മുഖവരയോടൊണ് ഉദയകുമാര്‍ പറഞ്ഞു തുടങ്ങിയത്. പറയാന്‍ പോകുന്ന കാര്യങ്ങള്‍ താന്‍ മറ്റെവിടെയും പറഞ്ഞിട്ടില്ലെന്നും ഉദയകുമാര്‍ പറഞ്ഞു. സൗന്ദര്യയെ സിനിമയിലേക്ക് കൊണ്ടുവന്നത് താനാണ്. തന്റെ 'പൊന്നുമണി' എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ സിനിമയിലേക്ക് എത്തിയത്. ആദ്യമൊക്കെ സൗന്ദര്യ തന്നെ 'അണ്ണാ' എന്നായിരുന്നു വിളിച്ചിരുന്നത്. അതില്‍ താന്‍ അതൃപ്തനായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍വച്ച് സര്‍ എന്ന് വിളിക്കണമെന്ന് പറയുകയും ചെയ്തു.

എന്നാല്‍ അധികം വൈകാതെ താനവരെ സഹോദരിയായി കണ്ടു തുടങ്ങി. അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. തന്നോട് പ്രത്യേക ആദരവും സ്നേഹവും അവര്‍ക്കുണ്ടായിരുന്നു. പൊന്നുമണിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് താനവരെ റെക്കമന്‍ഡ് ചെയ്തത്. അതിനുശേഷം അവര്‍ വലിയ താരമായി മാറി.

സൗന്ദര്യ തന്നെ ഗൃഹപ്രവേശത്തിനും ക്ഷണിച്ചിരുന്നു. തനിക്കു പോകാനായില്ല. വിവാഹത്തിനും വിളിച്ചു. നിര്‍ഭാഗ്യവശാല്‍ അതിനും പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ സിനിമ കഴിഞ്ഞ് അവര്‍ എന്നെ ഒരു ദിവസം വിളിച്ചു. ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും ഇനി താന്‍ അഭിനയിക്കുന്നുണ്ടാവില്ലെന്നും സൗന്ദര്യ പറഞ്ഞു. രണ്ടുമാസം ഗര്‍ഭിണിയാണെന്നും അവര്‍ പറഞ്ഞിരുന്നു. അന്ന് തന്നോടും ഭാര്യയോടും അവര്‍ ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും ഉദയകുമാര്‍ ഓര്‍ത്തു.

അടുത്ത ദിവസം രാവിലെ 7.30ന് ടിവി വച്ചപ്പോള്‍ അവര്‍ അപകടത്തില്‍ മരണപ്പെട്ട വിവരമാണ് അറിഞ്ഞത്. അത് വലിയ ഞെട്ടലുണ്ടാക്കി. അവര്‍ ക്ഷണിച്ച ഒരു ചടങ്ങിനും തനിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് താന്‍ പോകുന്നത്. താന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ തന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. അത് കണ്ട് തനിക്ക് കരച്ചിലടക്കാനായില്ലെന്നും ഉദയകുമാര്‍ പറഞ്ഞു.

English summary
director talking about acteress soundarya
topbanner

More News from this section

Subscribe by Email