Tuesday February 18th, 2020 - 8:26:am
topbanner

പുതിയ സിനിമകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്

NewsDesk
പുതിയ സിനിമകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്

പുതുതായി ഇറങ്ങുന്ന സിനിമകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്. സ്വന്തമായുണ്ടാക്കി പുറത്തുവിടുന്ന സിനിമാ നിരൂപണങ്ങളിലൂടെ പണമുണ്ടാക്കാനുള്ള ശ്രമങ്ങളും ചിലര്‍ നടത്തുന്നുവെന്ന് സിദ്ദിഖ് ദോഹയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്‍റെ ജി.സി.സി റിലീസിങിന്‍റെ ഭാഗമായാണ് സംവിധായകന്‍ സിദ്ദിഖും നടന്‍ സിദ്ദിഖും ദോഹയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചുവരുന്ന നിരൂപണ പ്രവണത സിനിമാ വ്യവസായത്തെ തകര്‍ക്കാനെ ഉപകരിക്കൂവെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു.

ഇത്തരം പ്രവണതകളെ നിയമം വഴി തടയല്‍ എളുപ്പമല്ലാത്തതിനാല്‍ പ്രേക്ഷകരുടെ പിന്തുണകൊണ്ട് മാത്രമേ ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ റിലീസിങ് പുതുതായിറങ്ങുന്ന സിനിമകളുടെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് സംവിധായകന്‍ സിദ്ദിഖ് വ്യക്തമാക്കി.

Read more topics: director, siddique, reviews ,
English summary
director siddique against social media film reviews
topbanner

More News from this section

Subscribe by Email