Tuesday September 22nd, 2020 - 1:11:am

പൃഥ്വിയെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങള്‍ നല്‍കുക പ്രയാസമുള്ള കാര്യമാണ് ; സംവിധായകന്‍ രഞ്ജിത്

suji
പൃഥ്വിയെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങള്‍ നല്‍കുക പ്രയാസമുള്ള കാര്യമാണ് ; സംവിധായകന്‍ രഞ്ജിത്

പല ടെക്‌നീഷ്യന്‍മാര്‍ക്കും പൃഥ്വിരാജ് ശല്യമായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. 'മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന്‍ മകനെ നോക്കിക്കാണുന്നപോലെ ഞാന്‍ കാണുകയായിരുന്നു. നന്ദനം ചിത്രീകരിക്കുമ്പോള്‍ തന്നെ രാജുവിനെതേടി വേറെയും സിനിമകള്‍ വന്നു. വിദേശപഠനം അവസാനിപ്പിച്ച് അവന്‍ സിനിമയ്‌ക്കൊപ്പം ചേര്‍ന്നു. കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയുള്ള വളര്‍ച്ചയായിരുന്നു അവന്റെത്. അഭിനയത്തിനപ്പുറം രാജു സിനിമയുടെ മറ്റു മേഖലകളിലേക്കു കൂടി പടര്‍ന്നുകയറുമെന്ന് എനിക്കുറപ്പായിരുന്നു. പല ടെക്‌നീഷ്യന്‍മാര്‍ക്കും ഇവന്‍ ശല്യമായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇവനെ തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ള ഉത്തരങ്ങള്‍ നല്‍കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്' എന്നാണ് ഒരു അഭിമുഖത്തിനിടെ രഞ്ജിത്ത് പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'അയ്യപ്പനും കോശിയും' എന്ന പുതിയ ചിത്രത്തില്‍ പൃഥിരാജും രഞ്ജിത്തും ഒന്നിച്ചെത്തുകയാണ്. പൃഥ്വിയുടെ അച്ഛന്‍ വേഷത്തിലാണ് രഞ്ജിത്ത് എത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നതും രഞ്ജിത്ത് തന്നെയാണ്. ഫെബ്രുവരി 7 ന് ചിത്രം തിയേറ്ററുകളിലെത്തും.

 

Read more topics: director renjith , prithiraj, film
English summary
director renjith about prithiraj
topbanner

More News from this section

Subscribe by Email