Friday April 10th, 2020 - 11:51:pm
topbanner

സിനിമ കഞ്ചാവ് മയമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; കിടിലന്‍ മറുപടി നല്‍കി സംവിധായകന്‍

suji
സിനിമ കഞ്ചാവ് മയമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; കിടിലന്‍ മറുപടി നല്‍കി സംവിധായകന്‍

മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ കലക്ഷന്‍ നേടുമ്പോള്‍ സിനിമ കഞ്ചാവുമയമന്ന് പറഞ്ഞ വിമര്‍ശകന് കലക്കന്‍ മറുപടിയുമായി മറിയം വന്ന് വിളക്കൂതി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഈ സിനിമ മൊത്തത്തില്‍ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്, ഇത് മൊത്തത്തില്‍ സംവിധായകനും നിര്‍മാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ' എന്നാണ് വിമര്‍ശകന്റെ കുറിപ്പ്. 'കൂട്ടിയിട്ട് കത്തിച്ചതാ, രണ്ട് ചാക്ക് ബാക്കിയുണ്ടെന്നായിരുന്നു സംവിധായകന്റെ മറുപടി.

ജെനിത് കാച്ചപ്പിള്ളിക്ക് പിന്തുണയുമായി അതേദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ സംവിധായകന്‍ പ്രശോഭും രംഗത്തെത്തി.

'സിനിമ ഇഷ്ടപ്പെടുക എന്നത് ഒരാളുടെ വ്യക്തപരമായ തീരുമാനം ആണ് അതിനെ ബഹുമാനിക്കുന്നു. പക്ഷേ സിനിമാക്കാര്‍ ( നടനും, നടിയും, സംവിധായകനും, നിര്‍മാതാവും എന്നാണ് പറഞ്ഞിട്ടുള്ളത് ) വളഞ്ഞിരുന്നു കഞ്ചാവ് അടിച്ചിട്ടാണ് ഓരോന്ന് ചെയുന്നത് എന്ന് കരുതുന്നത് തന്നെ അസഹനീയമായ ഒരു കാഴ്ച്ചപ്പാട് ആണ്' പ്രശോഭ് കുറിക്കുന്നു.

 

English summary
director of mariyamvannu vilakkoothi replay viral
topbanner

More News from this section

Subscribe by Email