Tuesday June 2nd, 2020 - 12:39:pm

മോഹന്‍ലാലാണ് മലയാള സിനിമ ഭരിക്കുന്നത്, രണ്ടു മാസത്തെ ഡേറ്റ് ഒപ്പിട്ടാല്‍ നിര്‍മ്മാതാവിന് 14 കോടി കിട്ടും ; സംവിധായകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

suji
മോഹന്‍ലാലാണ് മലയാള സിനിമ ഭരിക്കുന്നത്, രണ്ടു മാസത്തെ ഡേറ്റ് ഒപ്പിട്ടാല്‍ നിര്‍മ്മാതാവിന് 14 കോടി കിട്ടും ; സംവിധായകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശന്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബംഗ്‌ളാവില്‍ ഔത എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് ദിനേശന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവ താരങ്ങളാണ് മലയാളസിനിമ ഭരിക്കുന്നത് എന്നു പറയുന്നത് വെറുതെയാണ് . രണ്ടുമാസത്തെ ഡേറ്റ് അനുവദിച്ചു എന്നുപറഞ്ഞ് മഞ്ഞ മോഹന്‍ലാല്‍ ഒരു ലെറ്റര്‍ പാഡില്‍ ഒപ്പിട്ട് തന്നാല്‍ നിങ്ങള്‍ക്ക് കിട്ടും 14 കോടി. മലയാളത്തിലെ മറ്റൊരു താരത്തിന് പോലും ഇത്രയും മൂല്യം ഇല്ല . അങ്ങനെയിരിക്കെ യുവ താരങ്ങളാണ് മലയാളം സിനിമ ഭരിക്കുന്നത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും. മലയാളസിനിമ ഭരിക്കുന്നത് മോഹന്‍ലാലാണ്. തീയേറ്ററില്‍ പരാജയം ആയാല്‍ പോലും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് പോലും കഷ്ടപ്പാട് സഹിക്കില്ല. ഉദാഹരണമായി അവസാനം റിലീസ് ആയ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ തിയേറ്ററില്‍ പരാജയമായി എങ്കിലും മുഴുവന്‍ ബിസിനസ്സില്‍ നിര്‍മ്മാതാവിന് ലാഭം നല്‍കിയ ചിത്രമാണ് അത്, സംവിധായകന്‍ പറഞ്ഞു

 

English summary
director dinesan against mohanlal
topbanner

More News from this section

Subscribe by Email