Monday September 28th, 2020 - 11:23:pm

എന്താണ് ഷൈലോക്ക്..? : സംവിധായകൻ അജയ് വാസുദേവ് പറയുന്നു...

princy
എന്താണ് ഷൈലോക്ക്..? : സംവിധായകൻ അജയ് വാസുദേവ് പറയുന്നു...

മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് സ്കൂളിലെ തന്റെ പാഠപുസ്തകങ്ങളിലും നോട്ടുബുക്കുകളിലുമെല്ലാം മമ്മൂട്ടിയുടെ പടം വെട്ടിയൊട്ടിച്ച ഒരു കൊച്ചു പയ്യനുണ്ടായിരുന്നു. അവന്റെ മുറിയുടെ ചുമരുകളിലും മമ്മൂട്ടിയുടെ വ്യത്യസ്ത ഭാവത്തിലും രൂപത്തിലുമുള്ള ചിത്രങ്ങൾ അവൻ പതിപ്പിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

director Ajay Vasudev with mammootty

മമ്മൂക്ക പടങ്ങൾ കണ്ട് തീയറ്ററുകളിൽ ആർപ്പ് വിളിച്ച ആ കുട്ടി മമ്മൂട്ടി സിനിമകൾ കണ്ട് പതിയെ സിനിമയെയും പ്രണയിച്ചു തുടങ്ങി. അവൻ പിന്നീട് കാലക്രമേണ സിനിമാ സഹസംവിധായകനായപ്പോൾ ഏറ്റവുമധികം പ്രവർത്തിച്ചത് മമ്മൂട്ടി സിനിമകളിലായിരുന്നു.

director Ajay Vasudev about the movie Shylock

ആ പയ്യൻ അഞ്ച് വർഷം മുമ്പ് സംവിധാന രംഗത്തേക്ക് വന്നപ്പോഴും ആദ്യം ചെയ്തത് മമ്മൂക്ക സിനിമ ആയിരുന്നു. അവിടം കൊണ്ട് തീർന്നില്ല. രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടി തന്നെ നായകൻ. ഇപ്പോഴിതാ മൂന്നാമതും മെഗാസ്റ്റാറിനെ നായകനാക്കിയുള്ള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അന്നത്തെ മമ്മൂട്ടി പ്രേമിയായ ആ കൊച്ചു പയ്യനാണ് ഇന്നത്തെ പ്രശസ്ത സംവിധായകനായ സാക്ഷാൽ അജയ് വാസുദേവ്.

മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക്കിന്റെ ലൊക്കേഷനിൽ വെച്ച് അജയ് വാസുദേവ് 'കേരള ഓൺലൈൻ ന്യൂസ്' നോട് മനസ് തുറന്നു. നടനും മാധ്യമപ്രവർത്തകനുമായ റിയാസ് കെ എം ആർ നടത്തിയ അഭിമുഖം.

മമ്മൂക്ക നായകനായി തുടർച്ചയായി മൂന്ന് പടങ്ങൾ ?

അജയ്: മൂന്ന് പടങ്ങൾ മമ്മൂക്കയുടെ കൂടെ ചെയ്യാനായത് വളരെയധികം വലിയ മഹാഭാഗ്യമാണത്. ഇത്രയും വലിയ നടന്റെ പടങ്ങൾ തുടർച്ചയായി ചെയ്യാൻ കഴിഞ്ഞുവെന്നതിൽ ഞാനേറെ സന്തോഷിക്കുന്നു. കാരണം, അത്രത്തോളം മമ്മൂക്കയെ ആരാധിച്ചിരുന്ന ഇപ്പോഴും ആരാധിക്കുന്ന ആളാണ് ഞാൻ. ഞാൻ സിനിമയെ ഇഷ്ടപ്പെടാനും സിനിമാ ഇൻഡസ്ട്രിയിലേക്ക് വരാനുമുള്ള കാരണം മമ്മൂക്കയോടുള്ള ആരാധനയാണ്.

മമ്മൂക്ക സിനിമകൾ കണ്ട് കണ്ട് കണ്ടാണ് സിനിമയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ചെറുപ്പത്തിൽ സ്കൂളിൽ പോകുന്ന കാലത്ത് പുസ്തകങ്ങളിൽ മമ്മൂക്കയുടെ പടങ്ങൾ ഒട്ടിച്ച് സൂക്ഷിക്കുമായിരുന്നു. മുറിയിലും അത്തരം പടങ്ങൾ ഒട്ടിക്കാറുണ്ടായിരുന്നു. പിന്നെ സിനിമയിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ സിനിമകളിലാണ് ഏറ്റവും കൂടുതൽ അസി.ഡയറക്ടറായി വർക്ക് ചെയ്തത്.

Ajay_Vasudev

ആദ്യ സിനിമ മമ്മൂക്കയെ വെച്ച് ചെയ്യണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ദൈവാനുഗ്രഹം കൊണ്ട് അത് സാധിച്ചു. രണ്ടാമത്തെ സിനിമയും മമ്മൂക്കയെ വെച്ച് ചെയ്യാൻ പറ്റി. മൂന്നാമത്തെ ചിത്രമായ ഷൈലോക്ക് മമ്മൂക്കക്കൊപ്പം തന്നെ എനിക്ക് ചെയ്യാൻ സാധിച്ചുവെന്നത് ആസ്മികമായി സംഭവിച്ചതാണ്. ഇനി അടുത്ത സിനിമയും ആ മഹാനടനൊപ്പം സംഭവിച്ചാൽ അത് ഏറെ സന്തോഷകരമായിരിക്കും.

രാജാധിരാജ, മാസ്റ്റർപീസ് ഇവയിൽ നിന്നും വ്യത്യസ്തമായ എന്ത് എലമെന്റ്സാണ് ഷൈലോക്കിന്റേത് ?.

അജയ്: സ്ക്രിപ്റ്റിന്റെ പുതുമയും അതിന്റെ പ്രത്യേകതയുമാണ് ഷൈലോക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പിന്നെ മമ്മൂക്ക അഭിനയിക്കുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മൾ സബ്ജക്ട് പറഞ്ഞപ്പോൾ തന്നെ കഥാപാത്രവും കഥയുടെ പ്ലോട്ടും ഇക്കയ്ക്ക് ഒരുപാടിഷ്ടപ്പെട്ടു. എന്നെ സംബന്ധിച്ച് ചെയ്ത മൂന്നു സിനിമകളും ഏറെയിഷ്ടമാണ്. പിന്നെ, ഈ രംഗത്തെ പുതിയ ആൾക്കാരിൽ മാസ് സിനിമകൾ എഴുതുകയും അങ്ങനെയുള്ളവയോട് ആഭിമുഖ്യവും പുലർത്തുന്നവർ വളരെ കുറവാണ്.

director Ajay Vasudev about the movie Shylock

നമ്മുടെ അടുത്ത് കഥ പറയാൻ വരുന്നവർ കൂടുതലും ഓഫ്ബീറ്റ്, ക്രൈം ത്രില്ലർ അങ്ങനെയൊക്കെയാണ് കൊണ്ടുവരാറുള്ളത്. എന്നാൽ, ഒരു ഫാമിലി ബേസ്ഡ് മാസ് സ്റ്റോറിയുമായാണ് അനീഷ് ഹമീദും ബിബിൻ മോഹനും വന്നത്. അതാണ് ഷൈലോക്ക്. ഇരുവരും ഉദയേട്ടനെയും(ഉദയ് കൃഷ്ണ) സിബിച്ചേട്ടനെയും(സിബി കെ തോമസ്) പോലെ മാസ് സിനിമകൾ എഴുതാൻ കഴിവുള്ള രണ്ട് ചെറുപ്പക്കാരാണ്. അത് പോലെ എനിക്കും കാണാനും ചെയ്യാനും ഇഷ്ടമുള്ളത് മാസ് സിനിമകളാണ്.

നമ്മുടെ അതേ വേവ് ലെംഗ്ത്തിൽ അതേ രീതിയിൽ തന്നെയാണ് ബിബിന്റെയും അനീഷിന്റെയും ഇഷ്ടം. സമാന ചിന്താഗതിക്കാരായ ആൾക്കാരെ തന്നെ എഴുത്തുകാരായി കിട്ടിയത് വലിയ സർപ്രൈസ് ആയിരുന്നു. ഞാൻ ചെയ്ത രാജാധിരാജയും ഫാമിലിക്ക് പ്രധാന്യമുള്ള സിനിമയാണ്. ഇതും ഫാമിലി മാസ് എന്റർടെയിനറാണ്. ഫാൻ പാക്ക്ഡ് കൂടിയാണിത്. ഷൈലോക്കിൽ ആക്ഷനും ഹ്യൂമറിനും പാട്ടിനുമെല്ലാം പ്രധാന്യമുണ്ട്. എന്റർടെയിൻമെന്റിന് വേണ്ട എല്ലാ ചേരുവയുമുള്ള സിനിമയാണ് ഷൈലോക്ക്.

director Ajay Vasudev about the movie Shylock

ഷൈലോക്കിൽ മമ്മൂക്ക വില്ലനോ നായകനോ ?.

അജയ്: വില്ലനാണോ, നായകനാണോ എന്നത് സിനിമ കാണുമ്പോൾ അറിയുന്നതാവും കുറച്ചു കൂടി നല്ലത്. എന്തായാലും ഒരുപാട് പ്രത്യേകതകൾ ഉള്ള കഥാപാത്രമാണ് മമ്മൂക്കയുടേത്. ഷൈലോക്ക് എന്ന പേര് പോലെ തന്നെ.

മമ്മൂക്കയും രാജ് കിരണും ഒരുമിക്കുമ്പോഴുള്ള പ്രതീക്ഷകൾ ?.

അജയ്: നല്ല പ്രതീക്ഷ തന്നെയാണ്. ഇത് ഒരു ഫാമിലി മാസ് എന്റർടെയ്നറാണ്. ഹ്യൂമറും ആക്ഷനും ഫാമിലി ഡ്രാമയും ഒക്കെയുള്ള ഒരു കളർ ഫുൾ ഫാമിലി മാസ് എന്റർടെയ്നറാണ് ഷൈലോക്ക്.

രാജ്കിരണിലേക്ക് എത്തിയ ഘടകം?.

അജയ്: ഇതിൽ കേന്ദ്രകഥാപാത്രത്തിന് തുല്യമായ കഥാപാത്രമുണ്ടായിരുന്നു. അങ്ങനെയാണ് രാജ്കിരൺ സാറിനെ സമീപിക്കുന്നത്. ഒരുപാട് തമിഴ്, തെലുങ്ക് സിനിമാ ഓഫറുകൾ ഉണ്ടെങ്കിലും സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന താരമാണ് അദ്ദേഹം. ഒരു കഥ അത്രയധികം ഇഷ്ടപ്പെടണം. അല്ലാതെ അദ്ദേഹം സിനിമ ചെയ്യില്ല. അത് കൊണ്ട് തന്നെ കഥ പറയാൻ പോകുമ്പോൾ ഒരു പേടിയുണ്ടായിരുന്നു.

പിന്നെ പുള്ളിക്കാരനെ ആകെ പരിചയം മുമ്പ് കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളിലൂടെ മാത്രമായിരുന്നു. പക്ഷേ, രാജ്കിരൺ സാർ എത്രമാത്രം സൗമ്യനാണെന്ന് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കഥ പറഞ്ഞപ്പോഴാണ് ഞങ്ങൾ മനസിലാക്കുന്നത്. എയർപോർട്ടിൽ നിന്നും ഞങ്ങൾ അദ്ദേഹത്തിന്റെ വീടെത്തും വരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്നു. വഴി കൃത്യമായി പറഞ്ഞു തരുമായിരുന്നു.

director Ajay Vasudev about the movie Shylock

വീട്ടിലെത്തിയ ശേഷവും അദ്ദേഹം ഞങ്ങളെ നന്നായി കെയർ ചെയ്യുന്നു. കഥ കേട്ട ശേഷം അതിഷ്ടമായെന്നും ചെയ്യാമെന്നും പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. പിന്നെ നിർമ്മാതാവ് ജോബിച്ചേട്ടനും രാജ്കിരൺ സാറുമായി സംസാരിച്ചു.ഞാൻ മനസിലാക്കിയ ഒരു കാര്യം ആരൊക്കെ രാജ്കിരൺ സാറുമായി സംസാരിച്ചോ, അവർക്കെല്ലാം ഇഷ്ടപ്പെട്ടു പോവുന്ന പെരുമാറ്റവും ഇടപെടലുമാണ് അദ്ദേഹത്തിന്റേത്.

ഷൈലോക്കിലെ രാജ് കിരൺ സാറിന്റെ കഥാപാത്രം അത്രയധികം പ്രധാന്യമുള്ളതാണ്. ഇത്രയും വർഷത്തെ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനിടെ ചുരുക്കം ചില പടങ്ങൾ സെലക്ടീവായി മാത്രമേ രാജ് കിരൺ സാർ ചെയ്തിട്ടുള്ളൂ എന്നത് ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

ജോബി ജോർജ്ജ് എന്ന നിർമ്മാതാവിനെക്കുറിച്ച് ?.
മലയാളത്തിലെ ഏറ്റവും മികച്ച നിർമ്മാണ സംരംഭമായ ഗുഡ് വിൽ എന്റർടെയിൻമെന്റ്സിന്റെ സാരഥിയാണ് ജോബിച്ചേട്ടൻ. നല്ലൊരു വ്യക്തിത്വമാണ് അദ്ദേഹം. മാസ്റ്റർപീസിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അത് വലിയ ഭാഗ്യമായി കരുതുകയാണ്.

director Ajay Vasudev about the movie Shylock നമ്മൾ പറയുന്ന കാര്യങ്ങൾ കൃത്യമായി നിർവ്വഹിച്ചു തരുന്ന സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള നിർമ്മാതാവാണ് ജോബിച്ചേട്ടൻ. ഒരു സഹോദരനെ എന്ന പോലെ നമ്മളെ ചേർത്ത് നിർത്തുന്ന മനുഷ്യനാണ് അദ്ദേഹം. ഈ സിനിമയുടെ കാര്യത്തിൽ അദ്ദേഹം വളരെ ഹാപ്പിയാണ്. ഓരോ മീറ്റിംഗ് കഴിയുന്തോറും ജോബിച്ചേട്ടനുമായി കൂടുതൽ കൂടുതൽ അടുക്കാൻ കഴിഞ്ഞു എന്നതാണ്.

ഷൈലോക്കിന്റെ ലൊക്കേഷൻ ?.

അജയ്: ഷൈലോക്കിന്റെ ലൊക്കേഷൻ പ്രധാനമായും കൊച്ചി, കോയമ്പത്തൂർ, കമ്പം, തേനി എന്നിവിടങ്ങളിലാണ്. പിന്നെ ഫൈറ്റിന് പ്രാധാന്യമുള്ള സിനിമയാണിത്. മമ്മൂക്കയുടെ മാസ് ഫൈറ്റുകൾ പ്രതീക്ഷിക്കാം.

ഷൈലോക്കിലെ താരങ്ങളും അണിയറ പ്രവർത്തകരും ?.

അജയ്: ബൈജു ചേട്ടൻ(ബൈജു സന്തോഷ്), ഹരീഷ് കണാരൻ, സിദ്ദീക്ക, ഷാജോൺ ചേട്ടൻ, ബിബിൻ ജോർജ്ജ്, മീന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മീന മാഡം ഇതിൽ രാജ്കിരണിന്റെ ജോഡിയാണ്. സിഐഎ, വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നിവക്കായി ക്യാമറ ചലിപ്പിച്ച രണദിവെയാണ് ഛായാഗ്രഹണം.

അനീഷ് ഹമീദും ബിബിൻ മോഹനുമാണ് തിരക്കഥ. മാസ്റ്റർപീസിന്റെ സ്പോട്ട് എഡിറ്ററായിരുന്ന റിയാസ് കെ ബദറാണ് എഡിറ്റിങ്. ഗോപി സുന്ദറാണ് സംഗീതം. മലയാളം ഗാനങ്ങൾക്ക് ഹരിനാരായണനും തമിഴ് ഗാനത്തിന് വിവേകും വരികൾ രചിച്ചിരിക്കുന്നു. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി. ഗിരീഷ് മേനോൻ - കലാസംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ ടി പൊഡുത്താസ്. എക്സിക്യുട്ടീവ് - സതീഷ് കാവിൽക്കോട്ട. സ്റ്റിൽസ് - രോഹിത് കെ സുരേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

director Ajay Vasudev about the movie Shylock

 റിയാസ് കെ എം ആർ

Read more topics: movie, Shylock, director, Ajay Vasudev,
English summary
director Ajay Vasudev about the movie Shylock
topbanner

More News from this section

Subscribe by Email