Monday October 21st, 2019 - 3:06:am
topbanner

മോഹന്‍ലാലിന് മുന്‍പേ 'കൂടത്തായ്' ഞങ്ങള്‍ പ്രഖ്യാപിച്ചത്; സിനിമ ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് നടി ഡിനി ഡാനിയല്‍

JB
 മോഹന്‍ലാലിന് മുന്‍പേ 'കൂടത്തായ്' ഞങ്ങള്‍ പ്രഖ്യാപിച്ചത്; സിനിമ ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് നടി ഡിനി ഡാനിയല്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം ആസ്പദമാക്കി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സിനിമയെടുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി ഡിനി ഡാനിയല്‍. കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഒക്ടോബര്‍ എട്ടിനാണെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ റിലീസ് ചെയ്തിരുന്നുവെന്നും ഒക്ടോബര്‍ 9ന് രാവിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി എന്നുമാണ് ഡിനി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇനിയിപ്പോ എന്ത് എന്നും താരം കുറിച്ചിട്ടുണ്ട്.

ഡിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അവരുമായി സംസാരിച്ചപ്പോള്‍ 'കൂടത്തായ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താന്‍ തന്നെയായിരിക്കും ഡോളി എന്ന പേരില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നതെന്ന് ഡിനി വ്യക്തമാക്കി. സിനിമയെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. മറ്റാരും പ്രഖ്യാപിക്കും മുമ്പ് തന്നെ സോഷ്യല്‍മീഡിയയിലൂടെ ഈ സിനിമയുടെ കഥ ആസ്പദമാക്കി സിനിമ ഇറക്കുന്നുവെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കും മുമ്പ് ഞങ്ങള്‍ ഇത് പുറത്തുവിട്ടിരുന്നു. പക്ഷേ ഞങ്ങളുടെ സിനിമ ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ്. ആന്റി ഹീറോയിന്‍ തലത്തിലുള്ള ചിത്രം. അവര്‍ ഉദ്ദേശിക്കുന്നത് ഒരു പുരുഷ കേന്ദ്രീകൃത ചിത്രമെന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറാണ് ലീഡ് റോളില്‍ എന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ സംശയങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കുന്നു.

വാമോസ് ഇന്റര്‍നാഷണല്‍ മീഡിയ കമ്പനിയുടെ എം.ഡിയാണ് ഡിനി. സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചതോടെ മലയാളത്തിലെ പ്രശസ്തമായ ചില പ്രൊഡക്ഷന്‍ കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും ഡിനി പറയുന്നു. രണ്ട് സംവിധായകരും ഞങ്ങളുമായി സഹകരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

English summary
dini daneial talking about koodathayi film
topbanner

More News from this section

Subscribe by Email