Wednesday July 17th, 2019 - 10:37:am
topbanner
topbanner

മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്റെ മോളെ വിട്ടുകൊടുക്കില്ല ; ദിലീപിന്റെ ശുഭരാത്രി ട്രെയ്‌ലര്‍

suji
മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്റെ മോളെ വിട്ടുകൊടുക്കില്ല ; ദിലീപിന്റെ ശുഭരാത്രി ട്രെയ്‌ലര്‍

നടന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'ശുഭരാത്രി'യുടെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. വമ്പന്‍ താരനിരയോടൊപ്പമാണ് ദിലീപിന്റെ ഇത്തവണത്തെ വരവ്. അനു സിത്താര, സിദ്ധിഖ്, അജു വര്‍ഗീസ്, മണികണ്ഠന്‍, സുരാജ് വെഞ്ഞാറമൂട് ഇന്ദ്രന്‍സ്, നെടുമുടി വേണു, സായ്കുമാര്‍, ഹരീഷ് പേരാടി, എന്നിവര്‍ക്കൊപ്പം ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷായും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മികച്ചൊരു ഫാമിലി എന്റര്‍ടൈന്മെന്റ് ത്രില്ലറാണ് 'ശുഭരാത്രി' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

ദിലീപിന്റെ ഭാര്യയുടെ വേഷമാണ് ആണ് അനു സിത്താരയ്ക്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ 'കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന് ശേഷം വരുന്ന ദിലീപ് ചിത്രം കൂടിയാണ് 'ശുഭരാത്രി'. വ്യാസന്‍ കെ.പി തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അരോമ മോഹനും എബ്രഹാം മാത്യുവും ചേര്‍ന്നാണ്.

Read more topics: dileep, subharatri trailer
English summary
dileep subharatri trailer
topbanner

More News from this section

Subscribe by Email