Friday July 19th, 2019 - 1:48:pm
topbanner
topbanner

ദിലീപിന്റെ 'ശുഭരാത്രി'യുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി; അഭിനേതാക്കളെ പരിചയപ്പെടുത്തി പ്രൊമോ വീഡിയോ

BI
 ദിലീപിന്റെ 'ശുഭരാത്രി'യുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി; അഭിനേതാക്കളെ പരിചയപ്പെടുത്തി പ്രൊമോ വീഡിയോ

ദിലീപ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം ശുഭരാത്രിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അനു സിത്താര നായികയായി എത്തുന്ന ചിത്രം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വ്യാസന്‍ കെപിയാണ് സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയോടെ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായിട്ടാണ് ദിലീപ് എത്തുന്നത്.

ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തി പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ദിലീപ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രെമോ പങ്കുവെച്ചത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര.

വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

 

Read more topics: dileep, shubharathri
English summary
dileep new film shubharathri pack up
topbanner

More News from this section

Subscribe by Email