Friday November 22nd, 2019 - 2:22:am
topbanner

നടന്‍ ദിലീപിന്റെ ദേ പുട്ടിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു

RA
നടന്‍ ദിലീപിന്റെ ദേ പുട്ടിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു

പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചി, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. ഇവിടെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷമീർ എന്നിവർ പങ്കെടുത്തു.

Read more topics: dileep, hottel raid, food
English summary
dileep hottel raid food
topbanner

More News from this section

Subscribe by Email