Tuesday September 29th, 2020 - 7:48:pm

തള്ളാതെയും അനുകൂലിക്കാതെയും ദിലീപ് ; ഷെയ്‌നിന്റെ മാനസിക അവസ്ഥ നമുക്കറിയില്ലല്ലോ

suji
തള്ളാതെയും അനുകൂലിക്കാതെയും ദിലീപ് ; ഷെയ്‌നിന്റെ മാനസിക അവസ്ഥ നമുക്കറിയില്ലല്ലോ

വെയില്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ യുവനടന്‍ ഷെയിന്‍ നിഗത്തെ പിന്തള്ളാതേയും അനുകൂലിക്കാതേയും നടന്‍ ദിലീപ്. വിഷയത്തില്‍ ഷെയിന്റെ മാനസികാവസ്ഥ പരിഗണിക്കണമെന്നും നിര്‍മാതാക്കളെ കുറ്റം പറയാന്‍ പറ്റില്ലെന്നുമാണ് ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷെയിന്‍ നിഗം വിഷയം അധികം വിവാദമാക്കേണ്ട കാര്യമില്ല. എനിക്കറിയാവുന്നത് പ്രകാരം ഷെയിന്‍ നല്ല താരമാണ്. വിവാദ വന്ന ശേഷം ഷെയിനുമായി സംസാരിച്ചിട്ടില്ല. വാര്‍ത്തകള്‍ വായിച്ചും കേട്ടുമുള്ള അറിവേ ഉള്ളു. എന്റെ അടുത്ത സുഹൃത്തിന്റെ മകനാണ് അവര്‍. പക്ഷേ ഷെയിന്റെ മാനസിക നില അദ്ദേഹത്തിന് മാത്രമേ അറിയൂ. ഷെയിന്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് വീണ്ടും അഭിനയം തുടരട്ടെ എന്നാണ് ആഗ്രഹമെന്ന് ദിലീപ് പറഞ്ഞു.

അതേസമയം, യുവതാരങ്ങള്‍ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നിമാതാക്കളുടെ ആരോപണത്തോടും ദിലീപ് പ്രതികരിച്ചു. നിര്‍മാതാവെന്ന നിലയില്‍ തന്റെ സെറ്റുകളില്‍ കഞ്ചാവോ മയക്കുമരുന്നോ ഉപയോഗിക്കുന്നതായി പരാതിയുണ്ടായിരുന്നില്ല. ഷെയിന്റെ സിനിമകളിലെ നിര്‍മാതാക്കളുടെ പരാതിയായിരിക്കും ചിലപ്പോള്‍ അത് എന്നും ദിലീപ് പറഞ്ഞു.

 

Read more topics: dileep, shane ,controversy
English summary
dileep about shane controversy
topbanner

More News from this section

Subscribe by Email