Friday November 15th, 2019 - 7:42:am
topbanner

കത്താരി പുവഴഗി...ധനുഷ് ചിത്രം അസുരന്റെ ലിറിക്കൽ വീഡിയോ പുറത്ത്

Anusha Aroli
കത്താരി പുവഴഗി...ധനുഷ് ചിത്രം അസുരന്റെ ലിറിക്കൽ വീഡിയോ പുറത്ത്

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് അസുരൻ. ചിത്രത്തിലെ കത്താരി പുവഴഗി എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. വേൽമുരുകൻ, രാജലക്ഷ്മി, നപോലിയ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കന്നത്. കെ. എകാദശിയുടെ വരികൾക്ക് ജി.വി. പ്രകാശ് കുമാറാണു സംഗീതം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം അഞ്ചുലക്ഷത്തിലേറെ പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്. ധനുഷിന്റെ ദേശീയ പുരസ്കാര ചിത്രമാണിതെന്നാണ് ആരാധകരുടെ കമന്റുകൾ.

ധനുഷിനൊപ്പം മഞ്ജുവാര്യരാണ് ചിത്രത്തിൽ എത്തുന്നത്. പ്രകാശ് രാജ്, പശുപതി, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 4നു തിയറ്ററിലെത്തും.

English summary
dhanush asuran song katthaari poovazhagi youtube
topbanner

More News from this section

Subscribe by Email