Wednesday November 20th, 2019 - 12:08:pm
topbanner

'ധമാക്ക'യിലെ പുതിയ പാട്ടിന് ട്രോള്‍ മഴ; മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു

JB
'ധമാക്ക'യിലെ പുതിയ പാട്ടിന് ട്രോള്‍ മഴ; മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു

പാട്ട് റിലീസ് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. ഗാനം ഈച്ചകോപ്പിയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. എന്നാല്‍ ഒമര്‍ ലുലു ഇതിനു മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ്. പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്ടം. പൊന്ന് അണ്ണന്‍മാരെ ദീദീ സോംഗിന്റെ റീമിക്‌സ് എന്ന് പറഞ്ഞ് തന്നെയാണ് പാട്ട് ഇറക്കിയത്, ടൈറ്റില്‍ ക്രഡിക്റ്റ്സ് ഒന്നു നോക്കീട്ട് പോരെ ട്രോള്‍സ് എന്നാണ് ഒമറിന്റെ കുറിപ്പ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിലെ 'ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി' എന്ന ഗാനം ഇതിന് മുമ്പ് പുറത്തിറങ്ങിയതും വൈറലായിരുന്നു. ഈ ഗാനവും യുട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനവും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഗാനത്തിന് ഏഴായരിത്തിലേറെ ലൈക്കുകളും മുപ്പതിനായിരത്തിനടുത്ത് ഡിസ് ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. നിക്കി ഗല്‍റാണി, ധര്‍മജന്‍, അരുണ്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

 

Read more topics: dhamaka, film song troll,
English summary
dhamaka film song troll
topbanner

More News from this section

Subscribe by Email