Thursday October 17th, 2019 - 3:28:am
topbanner

വിന്‍ ഡീസലിന്റെ അടുത്ത ട്രിപ്പിള്‍ എക്‌സില്‍ ദീപികയുണ്ടാകും

suji
വിന്‍ ഡീസലിന്റെ അടുത്ത ട്രിപ്പിള്‍ എക്‌സില്‍ ദീപികയുണ്ടാകും

ഹോളിവുഡ് താരം വിന്‍ ഡീസലിന്റെ ട്രിപ്പില്‍ എക്‌സ് സീരിസിലെ പുതിയ ചിത്രത്തില്‍ നടി ദീപിക പദുക്കോണ്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് സംവിധായകന്‍. ട്രിപ്പിള്‍ എക്‌സ്, റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിലൂടെയാണ് ദീപിക ആദ്യമായി ഹോളിവുഡ് പ്രവേശനം നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിന്റെ നാലാം ഭാഗം പുറത്തിറങ്ങുമ്പോള്‍ ദീപികയും അഭിനയിക്കാന്‍ ഉണ്ടാകുമെന്നാണ് സംവിധായകന്‍ ഡിജെ കരൂസോ വ്യക്തമാക്കിയത്. ട്വിറ്ററില്‍ ട്രിപ്പിള്‍ എക്‌സ് കുടുംബത്തിലേക്ക് ചൈനീസ് ഗായകനും, അഭിനേതാവുമായ റോയ് വാംഗിനെ സംവിധായകന്‍ സ്വാഗതം ചെയ്തിരുന്നു.

ഇതിന് കീഴിലാണ് ഒരു ഉപയോക്താവ് ചിത്രത്തില്‍ ദീപിക ഉണ്ടാകുമോയെന്ന് അന്വേഷിച്ചത്. ഉടന്‍ സംവിധായകന്റെ മറുപടിയും വന്നു. തന്റെ ആക്ഷന്‍ ചിത്രത്തില്‍ ദീപിക ഉറപ്പായും കാണുമെന്നാണ് കരൂസോ സ്ഥിരീകരിച്ചത്.

സ്‌ക്രിപ്റ്റ് ഷെഡ്യൂള്‍ ചെയ്ത് വരികയാണെന്നും ഇതിന് ശേഷമാകും ദീപികയും ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കുകയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പതിപ്പിന്റെ പ്രചരണത്തിനായി കരൂസോയും, വിന്‍ ഡീസലും ദീപികയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയിരുന്നു. ദീപിക അഭിനയിച്ച മൂന്നാം പതിപ്പ് ലോകവിപണിയില്‍ 300 മില്ല്യണ്‍ ഡോളര്‍ വരുമാനം നേടി.

 

English summary
deepika padukone in vin diesels next xxx film
topbanner

More News from this section

Subscribe by Email