ഡിയര്‍ കൊമേഡിന്റെ ഗാനം ആലപിച്ചു ദുല്‍ഖര്‍ സല്മാന്. സഖാക്കളെ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ പുറത്തിറങ്ങി. പല ഭാഷകളില്‍ റിലീസ് ആവുന്ന ചിത്രത്തിനായി മലയാളത്തില്‍ ദുല്‍ഖര്‍ ഗാനം ആലപിക്കുമ്പോള്‍ തമിഴില്‍ വിജയ് സേതുപതിയും തെലുങ്കില്‍ നായകന് വിജയ് ദേവ്റകൊണ്ടയും തന്നെയാണ് ഗായകരുടെ വേഷത്തില്‍ എത്തുക. ജോ പോളിന്റെ വരികള്‍ക്ക് ജസ്റ്റിന് പ്രഭാകരന് ഈണമിട്ടിരിക്കുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അര്ജ്ജുന് റെഡ്ഡി, ഗീതാഗോവിന്ദം, ടാക്സിവാലാ തുടങ്ങിയ വിജയ്യുടെ സിനിമകള്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ആരാധകരും വിജയ്ക്കും രശ്മികക്കും കേരളത്തിലുണ്ട്. മലയാളത്തിലും മൊഴിമാറ്റി ഇറക്കുന്ന 'ഡിയര്‍ കോമ്രേഡ്' ലെ പാട്ടുകള്‍ നേരത്തെ ഹിറ്റായിരുന്നു.