Monday June 1st, 2020 - 10:50:am

അസുഖം മാറി കഴിഞ്ഞു വന്നൊന്നു കണ്ടോട്ടെ? കൊറോണ ബാധിച്ച പത്താം ക്ലാസ്സുകാരിയ്ക്ക് കാണാമെന്ന് ഉറപ്പു നല്‍കി നിവിന്‍ പോളി

suji
അസുഖം മാറി കഴിഞ്ഞു വന്നൊന്നു കണ്ടോട്ടെ? കൊറോണ ബാധിച്ച പത്താം ക്ലാസ്സുകാരിയ്ക്ക് കാണാമെന്ന് ഉറപ്പു നല്‍കി നിവിന്‍ പോളി

തനിച്ചിരിക്കുന്നവര്‍ക്കും രോഗം ബാധിച്ചവര്‍ക്കുമെല്ലാം ആശ്വാസമാകാന്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യൂത്ത് കെയര്‍ ഓണ്‍ കാള്‍ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരോടും അവര്‍ക്ക് പിന്തുണയുമായി നില്‍ക്കുന്നവരോടും പ്രമുഖര്‍ ഫോണില്‍ സംസാരിക്കുന്നതാണ് ഈ ഓണ്‍ കാള്‍ പ്രോഗ്രാമിന്റെ പ്രത്യേകത. ഇതിനു ആരംഭം കുറിച്ച് കൊണ്ട് ആദ്യം സംസാരിച്ചത് യുവ താരം നിവിന്‍ പോളി ആയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ ഏറ്റവും അധികം കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ല സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗണേഷിനോടാണ് നിവിന്‍ പോളി ആദ്യം സംസാരിച്ചത്. അവിടുത്തെ തന്നെ സ്റ്റാഫ് നേഴ്‌സ് ദിവ്യക്ക് ആയിരുന്നു നിവിന്റെ രണ്ടാമത്തെ കോള്‍. ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും നന്ദി അറിയിച്ച നിവിന്‍ പിന്നീട് അവിടെ ഐസൊലേഷനില്‍ കഴിയുന്ന പത്താം ക്ലാസ്സുകാരിയായ പെണ്കുട്ടിയോടാണ് സംസാരിച്ചത്. പ്രേമം സിനിമ കണ്ടു നിവിന്‍ പോളിയുടെ ആരാധികയായി മാറിയ ഈ മിടുക്കിക്കു വലിയ ആശ്വാസം തന്നെയായിരുന്നു പ്രിയ താരത്തിന്റെ വാക്കുകള്‍. അസുഖം ഭേദമായി കഴിഞ്ഞാല്‍ നിവിനെ വന്നു കണ്ടോട്ടെ എന്ന കുട്ടിയുടെ ചോദ്യത്തിന്, കാസര്‍കോഡ് വരുമ്പോള്‍ കുറച്ചു നേരം ഒപ്പം ചിലവഴിക്കാം എന്ന് കൂടി നിവിന്‍ ഉറപ്പു കൊടുത്തു.

 

 

Read more topics: covid , student, nivin pauley
English summary
covid affected 10th standard student talk with nivin pauley
topbanner

More News from this section

Subscribe by Email