Monday April 12th, 2021 - 10:14:am

ചെറിയ ചില കരുതലുകള്‍ നമ്മളെ ഒരുപാട് സന്തോഷിപ്പിക്കും:മോഹന്‍ലാലിനെകുറിച്ച് വിധു പ്രതാപ്

Raji E R
ചെറിയ ചില കരുതലുകള്‍ നമ്മളെ ഒരുപാട് സന്തോഷിപ്പിക്കും:മോഹന്‍ലാലിനെകുറിച്ച് വിധു പ്രതാപ്

മോഹന്‍ലാലിന്റെ കറയില്ലാത്ത സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ഗായകന്‍വിധു പ്രതാപ്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് മോഹന്‍ലാലിനൊപ്പമുള്ളതും സമീപകാലത്തെ ഫോട്ടോയും വിധു പോസ്റ്റ് ചെയ്തിട്ടുണ്ട്. മണിക്കുട്ടന്‍, ബാല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരായിരുന്നു നേരത്തെ മോഹന്‍ലാല്‍ വിളിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിധുപ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പലപ്പോഴും ചെറിയ ചില കരുതലുകള്‍ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്‌നേഹം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്‌നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്‌നേഹത്തിനും. ഇതായിരുന്നു വിധു പ്രതാപിപിന്റെപോസ്റ്റ്.

ബിഗ് ബോസ് സീസണ്‍ 2 ന്റെ ഷൂട്ടിനായി ചെന്നൈയിലേക്ക് പോയ മോഹന്‍ലാല്‍ അവിടെ തുടരുകയായിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സുചിക്കും പ്രണവിനുമൊപ്പം ചെന്നൈയിലെ വീട്ടില്‍ കഴിയുകയാണ് അദ്ദേഹം. താരങ്ങളെയെല്ലാം വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കോള്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരങ്ങളെല്ലാം എത്തിയത്.

 

Read more topics: covid 19 ,Vidhu Pratap ,Mohanlal
English summary
Some of the little provisions will make us very happy: Vidhu Pratap about Mohanlal
topbanner

More News from this section

Subscribe by Email