Tuesday September 29th, 2020 - 7:35:pm

നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കും ; സല്‍മാന്‍ഖാനോട് കോടതി

suji
നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കും ; സല്‍മാന്‍ഖാനോട് കോടതി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് സല്‍മാന്‍ ഖാന് കോടതിയുടെ അന്ത്യശാസനം. ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ചന്ദ്രകുമാര്‍ സോഗാര താക്കീത് ചെയ്തു. രണ്ട് പതിറ്റാണ്ട് മുന്‍പ് രാജസ്ഥാനിലെ കങ്കണി ഗ്രാമത്തില്‍ വച്ച് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. കേസിന്റെ വിചാരണ ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പ്രതിയായ സല്‍മാന്‍ ഇതുവരെ കോടതിക്ക് മുന്‍പകെ നേരിട്ട് ഹാജരായിരുന്നില്ല. ഷൂട്ടിങ് തിരക്ക് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് സല്‍മാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ തടവിനെതിരേ സല്‍മാന്‍ നല്‍കിയ അപ്പീലിന്റെ വിചാരണത്തിലാണ് ജില്ലാ ജഡ്ജി താക്കീത് ചെയ്തത്.

1998ല്‍ ഹം സാത്ത് സാത്ത് ഹൈയുടെ ചിത്രീകരണത്തിന്റെ സമയത്താണ് സല്‍മാനും സൈഫ് അലി ഖാനും സോണാലി ബെന്ദ്രെയും ചേര്‍ന്ന് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്.

 

Read more topics: court,salman khan
English summary
court to salman khan to appear in court soon
topbanner

More News from this section

Subscribe by Email