Sunday February 23rd, 2020 - 2:07:pm
topbanner

നിവിന്‍ പോളിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിക്കനും പൊറോട്ടയും മോഷ്ടിച്ചു

JB
നിവിന്‍ പോളിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിക്കനും പൊറോട്ടയും മോഷ്ടിച്ചു

നിവിന്‍ പോളിയുടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് കാറിലെത്തിയ നാലംഗസംഘം ഭക്ഷണവുമായി കടന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിവിന്‍ പോളി നായകനായ പടവെട്ട് സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് മോഷണം നടന്നത്.സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വെച്ച ചിക്കനും പൊറോട്ടയുമാണ് മോഷ്ടിച്ചത്. 80 പേര്‍ക്കുള്ള ഭക്ഷണമാണ് കാറിലെത്തിയ നാലംഗ സംഘം എടുത്തുകൊണ്ടുപോയതെന്നാണ് വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവര്‍ ഭക്ഷണം കവരുന്നത് സമീപവാസിയായ അമല്‍ എന്ന യുവാവ് മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഇതുകണ്ട നാലംഗ സംഘം അമലിനെ മര്‍ദിച്ചു. പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് മാലൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

 

English summary
chicken and porotta thefted in nivin pauly film shooting location
topbanner

More News from this section

Subscribe by Email