Saturday April 11th, 2020 - 1:19:am
topbanner

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആ ചിത്രം തന്റെ അറിവോടെയല്ല ; അത് ആരുടേയോ കുസൃതിയെന്ന് ചെമ്പന്‍ വിനോദ്

suji
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആ ചിത്രം തന്റെ അറിവോടെയല്ല ; അത് ആരുടേയോ കുസൃതിയെന്ന് ചെമ്പന്‍ വിനോദ്

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലടക്കം നിറഞ്ഞു നില്‍ക്കുന്നത്. കോട്ടയം ശാന്തിപുരം സ്വദേശിനി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹ തിയതിയും മറ്റും തീരുമാനിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്‌ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും തന്റെ അറിവോടെയല്ല പുറത്തു വന്നതെന്ന് ചെമ്പന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടുത്ത മാസം ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്. വിവാഹം വാര്‍ത്തകള്‍ പല മാധ്യമങ്ങളില്‍ വന്നതും ശ്രദ്ധയില്‍ പെട്ടു. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ എന്റെ അറിവോടെ പുറത്തു വന്നതല്ല. ആരോ കാണിച്ച കുസൃതിയാണത്. എന്റെ അറിവോടെയല്ലാതെ പുറത്ത് വന്ന ചിത്രം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ല. ചെമ്പന്‍ വനിതയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും എല്ലാം വഴിയേ അറിയിക്കാമെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ചെമ്പന്‍ പറഞ്ഞു.

 

English summary
chemban vinod about social media sharing pic
topbanner

More News from this section

Subscribe by Email