Wednesday November 20th, 2019 - 8:26:pm
topbanner

കിം കര്‍ദഷിയാന്‍ നിതംബങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത് 145 കോടിയ്ക്ക്

suji
കിം കര്‍ദഷിയാന്‍ നിതംബങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത് 145 കോടിയ്ക്ക്

സെലിബ്രിറ്റികള്‍ക്ക് വിലയേറിയതാണ് അവരുടെ ശരീര ഭാഗങ്ങളും. ശരീര ഭാഗങ്ങളും അവര്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇവര്‍ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ശരീര ഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രശസ്ത മോഡലും ടിവി ആങ്കറുമായ കിം കര്‍ദഷിയാന്‍ തന്റെ നിതംബങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിരിക്കുന്നത് 145 കോടി രൂപയുടെ ഇന്‍ഷുറന്‍സാണ് കിം തന്റെ നിതംബങ്ങള്‍ക്കായി എടുത്തിരിക്കുന്നത്. അമേരിക്കന്‍ പോപ്പ് ഗായിക തന്റെ കാലുകള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നതാകട്ടെ 1 ബില്യണ്‍ ഡോളറിനാണ്.

പ്രശസ്തയായ അമേരിക്കന്‍ അഭിനേത്രിയാണ് ജൂലിയ റോബര്‍ട്ട്‌സ്. 1990ല്‍ ഇവര്‍ അഭിനയിച്ച പ്രെറ്റി വുമണ്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ പേര് പോലെ ഏറെ പ്രെറ്റിയാണ് ഇവരുടെ പുഞ്ചിരി. അതുകൊണ്ടുതന്നെയാണ് 208 കോടി രൂപയ്ക്ക് തന്റെ പുഞ്ചിരി ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ പോപ് ഗായികയും ഓസ്‌ട്രേലിയന്‍ അഭിനേതാവ് ലിയാം ഹെംസ്വര്‍ത്തിന്റെ ഭാര്യയുമായ മിലി തന്റെ നാക്കാണ് ഏകദേശം ഏഴുകോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. ജര്‍മ്മന്‍ അമേരിക്കന്‍ മോഡലായ ഹെയ്ദി തന്റെ സുന്ദരമായ കാലുകളാണ് 13 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. കാലില്‍ ഒരു മറുകുള്ളതിനാലാണ് വില കുറഞ്ഞുപോയതെന്നാണ് ഹെയ്ദി പറയുന്നത്.

അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസ് തന്റെ ഇടുപ്പും നിതംബവുമാണ് ഇന്‍ഷ്വര്‍ ചെയ്തത്. 187 കോടി രൂപയാണ് തുക. മഡോണ തന്റെ സ്തനങ്ങള്‍ 2 മില്യണ്‍ ഡോളറിനാണ് ഇന്‍ഷ്വര്‍ ചെയ്തത്.

 

Read more topics: celebrities, body part , insure
English summary
celebrities body part insure details
topbanner

More News from this section

Subscribe by Email