Wednesday November 20th, 2019 - 7:58:am
topbanner

'ബാസ്‌കറ്റ് കില്ലിങ്'; സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം വരുന്നു

JB
'ബാസ്‌കറ്റ് കില്ലിങ്'; സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം വരുന്നു

ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച് യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു. മമ്മൂട്ടി നായകനായ സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം തുടങ്ങിയവര്‍ അഞ്ചാം തവണയും ചിത്രത്തിനായി കൈ കോര്‍ക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ നിഗൂഢത നീക്കുന്നതിനായാണ് പുതിയ ചിത്രത്തിലും സേതുരാമയ്യര്‍ എത്തുന്നത്. മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത 'ബാസ്‌കറ്റ് കില്ലിങ്' എന്ന പുതിയ കഥാ തന്തുവാണ് ഇത്തവണ എസ് എന്‍ സ്വാമി അവതരിപ്പിക്കുന്നത്.

2020 ആദ്യം ചിത്രീകരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 1988ലാണ് പരമ്പരയിലെ ആദ്യചിത്രമായ ഒരു സിബിഐ ഡയറിക്കുറുപ്പ് ഇറങ്ങിയത്. 1989ല്‍ ജാഗ്രതയും പിന്നാലെയെത്തി. ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം 2004ല്‍ ആണ് മൂന്നാമത്തെ സിനിമയായ സേതുരാമയ്യര്‍ സിബിഐ റിലീസായത്. തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സിബിഐ എത്തി.

 

Read more topics: cbi, 5th serious ,
English summary
cbi 5th serious
topbanner

More News from this section

Subscribe by Email