Tuesday February 25th, 2020 - 4:51:am
topbanner

ഗ്രാമി അവാര്‍ഡ് കിട്ടിയാല്‍ അടിവസ്ത്രത്തില്‍ വേദിയിലെത്തുമെന്ന് പോപ്പ് ഗായിക

jb
 ഗ്രാമി അവാര്‍ഡ് കിട്ടിയാല്‍ അടിവസ്ത്രത്തില്‍ വേദിയിലെത്തുമെന്ന് പോപ്പ് ഗായിക

പ്രശസ്ത പോപ്പ് ഗായിക കാമില കാബെല്ലോയാണ് ആരാധകരെ ഞെട്ടിച്ച ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ബെസ്റ്റ് പോപ്പ് ഗ്രൂപ്പ്/ഡ്യൂവോ പ്രകടനത്തിലേക്ക് നോമിനേഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഗായിക കാമില രസകരമായ കമന്റ് നടത്തിയത്. സെനോറിറ്റ എന്ന ഗാനത്തിന് അവാര്‍ഡ് കിട്ടിയാല്‍ താനും പങ്കാളി ഷോണ്‍ മെന്‍ഡിസും അടിവസ്ത്രം മാത്രം ധരിച്ച് അവാര്‍ഡ് സ്വീകരിക്കുവാന്‍ എത്തുമെന്നാണ് ഗായിക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൈലര്‍ ജോസഫ്, ജോഷ് ഡൂണ്‍ എന്നിവര്‍ അടിവസ്ത്രം മാത്രം ധരിച്ച് അവാര്‍ഡ് സ്വീകരിക്കുവാന്‍ എത്തിയിരുന്നു. ഞങ്ങള്‍ക്കും അവാര്‍ഡ് ലഭിച്ചാല്‍ അവരെ പോലെ തന്നെ ചെയ്യുമെന്നാണ് കാമില പറഞ്ഞത്. എന്നാല്‍ പിന്നീട് താന്‍ ഇക്കാര്യം തമാശയായി പറഞ്ഞതാണെന്നും അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കില്‍ താന്‍ അതിന് ഇപ്പോഴേ വര്‍ക്കൗട്ട് ചെയ്യേണ്ടി വരുമെന്നും കാമില പറഞ്ഞു. ഈ മാസം 27- നാണ് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

 

English summary
camila cabello says she would receive grammy awards wearing only the-underwear
topbanner

More News from this section

Subscribe by Email