Friday January 24th, 2020 - 11:55:pm
topbanner

ആക്ക്ഷനും പൊട്ടിച്ചിരിയുമായി ബ്രദേഴ്സ് ഡേയുടെ ട്രെയ്ലര്‍ എത്തി

JB
ആക്ക്ഷനും  പൊട്ടിച്ചിരിയുമായി ബ്രദേഴ്സ് ഡേയുടെ ട്രെയ്ലര്‍ എത്തി

ചിരിപ്പൂരം ഒരുക്കിയ ടീസറിന് ശേഷം ഒട്ടേറെ പ്രതീക്ഷകളുമായി ബ്രദേഴ്സ് ഡേ ട്രെയ്ലര്‍ എത്തി. നിഗൂഢതകളും പൊട്ടിച്ചിരിയും നിറഞ്ഞ പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേ ഓണത്തിന് പ്രേക്ഷകമുന്നിലെത്തും. ട്രെയ്ലര്‍ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. വമ്പന്‍ ഹിറ്റായ ലൂസിഫറിന് ശേഷം തിയേറ്ററില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്സ് ഡേ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ഇത്. രചനയും സംവിധാനവും ഷാജോണ്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, അയ്മ റോസ്മി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ നായികാ വേഷത്തിലെത്തും.

മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ മികച്ചൊരു വേഷം ഷാജോണ്‍ കൈകാര്യം ചെയ്തിരുന്നു.

 

Read more topics: brothers day, trailer released,
English summary
brothers day trailer released
topbanner

More News from this section

Subscribe by Email