Sunday March 29th, 2020 - 6:09:am
topbanner

പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചു; തപ്‌സിയുടെ ചിത്രം 'ഥപട്' ബോയ്‌കോട്ട് ചെയ്യാന്‍ ആഹ്വാനം

suji
പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചു; തപ്‌സിയുടെ ചിത്രം 'ഥപട്' ബോയ്‌കോട്ട് ചെയ്യാന്‍ ആഹ്വാനം

പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചതിനാല്‍ തപ്‌സി പന്നുവിന്റെ പുതിയ ചിത്രം 'ഥപട്' ബോയ്‌കോട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം. 'ബോയ്‌കോട്ട് ഥപട്' ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തപ്‌സി നായികയാകുന്ന ഥപട് എന്ന ചിത്രം കാണുന്നത് വിലക്കണം എന്ന ആവശ്യമാണ് ഹാഷ്ടാഗിലൂടെ പലരും ആവശ്യപ്പെടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ ബില്ലിനെതിരെ തപ്‌സി പ്രതികരിച്ചിരുന്നു. കൂടാതെ ജെഎന്‍യുവില്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഒരുകൂട്ടം ആളുകളെ ചൊടിപ്പിച്ചത്.
മുന്‍പ് ദീപിക പദുകോണിനെതിരെയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയിരുന്നു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഥപ്പട് ഫെബ്രുവരി 28 നാണ് റിലീസ് ചെയ്യുന്നത്.

 

 

Read more topics: boycott dhapad,tag ,viral,cap, tapsi
English summary
boycott dhapad hash tag viral
topbanner

More News from this section

Subscribe by Email