Wednesday April 1st, 2020 - 12:56:am
topbanner

'മിസ് യു അച്ഛാ'; കുതിരവട്ടം പപ്പുവിന്റെ ഓര്‍മയില്‍ മകന്‍ ബിനു പപ്പു

JB
'മിസ് യു അച്ഛാ'; കുതിരവട്ടം പപ്പുവിന്റെ ഓര്‍മയില്‍ മകന്‍ ബിനു പപ്പു

മലയാളത്തിന്റെ ഏക്കാലത്തേയും ഹാസ്യഭാവം കുതിരവട്ടം പപ്പു ഓര്‍മയായിട്ട് ഇന്നേക്ക് 20 വര്‍ഷം. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെങ്കിലും ചില കഥാപാത്രങ്ങളിലൂടെ കരയിച്ചിട്ടുമുണ്ട് പപ്പു.പപ്പുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ മകന്‍ ബിനു പപ്പു അച്ഛന്റെ ഓര്‍മയില്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു : 'അച്ഛനെ ഓര്‍മിക്കുക എന്നത് എളുപ്പമാണ്. ഞാന്‍ എന്നും ഓര്‍ക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെട്ടത് തലവേദനയാണ്, അതൊരിക്കലും മാറില്ല... മിസ് യു അച്ഛാ'

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിരിയുടെ വ്യത്യസ്ത തലങ്ങളിലൂടെ മലയാള ചലച്ചിത്ര ആസ്വാദകരെ കൈപിടിച്ചുകൊണ്ടുപോയ നടനായിരുന്നു പപ്പു. ഡയലോഗ് ഡെലിവറിയില്‍ പുലര്‍ത്തിയ പ്രത്യേകത കുതിരവട്ടം പപ്പു എന്ന നടനെ തീര്‍ത്തും വ്യത്യസ്തനാക്കി. സ്വാഭാവികമായിരുന്നു കുതിരവട്ടം പപ്പുവിന്റെ ഹാസ്യം. അതുകൊണ്ടുതന്നെ അത് അനുകരിക്കുക എളുപ്പമായിരുന്നില്ല.

ചിരി മാത്രമല്ല, കണ്ണിനെ ഈറനണിയിച്ച കഥാപാത്രങ്ങളും പപ്പുവിന് അനായാസം വഴങ്ങി. 37 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പത്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു 1500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

English summary
binu pappu remembering kuthiravattam pappu
topbanner

More News from this section

Subscribe by Email