Saturday April 11th, 2020 - 12:21:am
topbanner

'എന്റെ ഹൃദയം എന്നും ഇതുപോലെ കൊണ്ടു നടക്കൂ';പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ഭാവന

JB
'എന്റെ ഹൃദയം എന്നും ഇതുപോലെ കൊണ്ടു നടക്കൂ';പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ഭാവന

നടി ഭാവന വിവാഹിതയായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ് ഇന്ന്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേരുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്. ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇരുവര്‍ക്കും വിവാഹാ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''എന്റെ ഹൃദയം എന്നും ഇതുപോലെ കൊണ്ടു നടക്കൂ. എന്റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍,'' എന്നാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വിവാഹ ദിനം ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

മലയാളത്തില്‍ 'ആദം ജോണ്‍' (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം. തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ചിത്രം '96'ന്റെ കന്നട പതിപ്പില്‍ ജാനുവായും ഭാവന വേഷമിട്ടു. ഗണേഷാണ് നായകന്‍. 'റോമിയോ' എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ടായിരുന്നു. 96ന് പകരം '99' എന്നാണ് പേര്. '99' സംവിധാനം ചെയ്തത് പ്രീതം ഗുബ്ബിയാണ്.

 

Read more topics: bhavana, naveen, wedding anniversary,
English summary
bhavana wishes to husband naveen
topbanner

More News from this section

Subscribe by Email