മലയാളത്തിലേക്ക് ഉടന്‍ ഒരു തിരിച്ചുവരവുണ്ടാകുമോയെന്നുള്ള കാര്യത്തില്‍ മനസ്സ് തുറന്ന് നടി ഭാവന. റേഡിയോ സിറ്റി എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഭാവനയുടെ വാക്കുകളിലൂടെ: 'സത്യസന്ധമായി തന്നെ ഞാന്പറയാം എനിക്ക് മലയാളത്തില്‍ നിന്ന് നല്ല പ്രൊജക്ടുകള്‍ വരുന്നുണ്ട്. ആദം ജോണിന് ശേഷം ഒരു മലയാളം പടവും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്തിട്ടുള്ള പൊജക്ടുകള്‍ ആദ്യം തീര്‍ക്കണം. ഇപ്പോള്‍ മലയാളത്തില്‍ ഒന്നും ആലോചിക്കുന്നില്ലെന്നും' താരം പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
96 എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ല്‍ ഭാവനയാണ് തമിഴില്‍ തൃഷ അഭിനയിച്ച ജാനുവിന്റെ കഥാപാത്രം ചെയ്യുന്നത്. 99-ന്റെ പ്രൊമോഷന് പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അഭിമുഖം നടന്നത്. തന്റെ ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും അവര്‍ തന്ന പിന്തുണ വലുതാണെന്നും താരം പറയുകയുണ്ടായി.
തന്നെ നേരിട്ടു പോലും കണ്ടിട്ടില്ലാത്ത നിരവധി ആരാധകര്‍ തരുന്ന സ്നേഹവും പിന്തുണയും ഏറെ വലുതാണ്. സോഷ്യല്‍മീഡിയയിലൂം മറ്റും എല്ലാവരും അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി തരുന്നതിന് ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ എന്ന സ്നേഹിക്കുന്ന ആരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഭാവന വെളിപ്പെടുത്തിയിരിക്കുകയാണ്.