96 മലയാളത്തിലും തമിഴിലുമെന്നുവേണ്ട തരംഗമായ വിജയ് സേതുപതി ചിത്രമാണ്. തൃഷയായിരുന്നു നായിക.ചിത്രത്തിന്റെ കന്നട പതിപ്പ് റിലീസിന് ഒരുങ്ങുകയാണെന്നതാണ് പുതിയ വാര്‍ത്ത. കന്നഡയിലെ പ്രശസ്ത സംവിധായകന് പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കന്നഡ റീമേക്കില്‍ നടി ഭാവനയാണ് മുഖ്യ വേഷത്തിലെത്തുന്നത്. നായക വേഷത്തില്‍ പ്രശസ്ത കന്നഡ നടന് ഗണേഷ് എത്തും. ചിത്രം 99 എന്ന പേരിലാണ് തിയറ്ററുകളിലെത്തുന്നതാണ് പ്രധാന വ്യത്യാസം. കന്നഡയ്ക്ക് അനുയോജ്യമായ രീതിയില്‍ ചില മാറ്റങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു.