Tuesday September 29th, 2020 - 8:40:pm

നവീനുമായുള്ള പ്രണയത്തെ കുറിച്ച് ഭാവന ആദ്യം പങ്കുവച്ചത് തന്നോടായിരുന്നുവെന്ന് സഹോദരന്‍

suji
നവീനുമായുള്ള പ്രണയത്തെ കുറിച്ച് ഭാവന ആദ്യം പങ്കുവച്ചത് തന്നോടായിരുന്നുവെന്ന് സഹോദരന്‍

നവീനുമായുള്ള പ്രണയത്തെപ്പറ്റി ഭാവന അദ്യം പങ്കുവച്ചത് തന്നോടായിരുന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ജയദേവ്. സൗമ്യനായ നവീനെ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ജയദേവ് പറയുന്നു. ഇരുവരുടെയും വിവാഹം നിശ്ചയിച്ച സമയത്തായിരുന്നു തങ്ങളുടെ അച്ഛന്‍ മരിക്കുന്നതെന്നും അതോടെ തന്റെ ഉത്തരവാദിത്തം കൂടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അവളുടെ വിവാഹം വിഷമത്തേക്കാള്‍ ആശ്വാസമാണ് നല്‍കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാവനയെ കാത്തി എന്നും ജയദേവനെ ദേവന്‍ എന്നുമാണ് വീട്ടിലെല്ലാവരും വിളിക്കുന്നത്. ചെറുപ്പം മുതലെ ഭാവന നല്ല കുറുമ്പിയായിരുന്നെന്നും എപ്പോഴും തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ദേവന്‍ പറയുന്നു. അവള്‍ എവിടെപ്പോയാലും എത്ര തിരക്കിലായാലും തന്നെ ഉപദ്രവിക്കാന്‍ തന്റെ അരികിലുണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും ആ ഉപദ്രവമില്ലാതെ തനിക്കും പറ്റില്ലെന്നും ദേവന്‍ പറയുന്നു.

Read more topics: bhavana, brother, naween
English summary
bhavana brother about naween
topbanner

More News from this section

Subscribe by Email