Saturday September 19th, 2020 - 7:44:am

ഭാവനക്ക് ജന്മദിനത്തിൽ ആശംസകൾ നേർന്ന് മഞ്ജു വാര്യർ

RA
 ഭാവനക്ക് ജന്മദിനത്തിൽ ആശംസകൾ നേർന്ന് മഞ്ജു വാര്യർ

ജന്മദിനത്തിൽ മലയാളത്തിന്റെ പ്രിയതാരം ഭാവനയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യർ ഭാവനയ്ക്ക് ആശംസകൾ അറിയിച്ചത്. ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം’… ഇങ്ങനെയായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

രസകരമായ രീതിയിലാണ് ഭാവനയ്ക്കുള്ള ആശംസ മഞ്ജു കുറിച്ചിരിക്കുന്നത്. ഭാവനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു കുറിപ്പിനൊപ്പം പങ്കുവെച്ചു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടിനിന്ന ഭാവന, വിജയ് സേതുപതിയും തൃഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 96 ന്റെ കന്നട പതിപ്പിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
bhavana birthday manjuwarrier wishes
topbanner

More News from this section

Subscribe by Email